Updated on: 9 June, 2021 10:00 AM IST
കർഷകരെ സഹായിക്കാൻ കോഴിക്കോട് ഹോർട്ടികോർപ്പ്

1. ഇന്ന് ആതവനാട് മൃഗസംരക്ഷണ കേന്ദ്രത്തിന് പരിധിയിലെ കര്‍ഷകര്‍ക്കായി ജൂണ്‍ ഒന്‍പതിന് രാവിലെ 10ന് ' ആട് ജീവനം അതിജീവനം' എന്ന വിഷയത്തില്‍ ഓണ്‍ലൈനായി പരിശീലനം നല്‍കും. ഗൂഗിള്‍ മീറ്റ് വഴിയാണ് പരിശീലന പരിപാടി. താല്‍പ്പര്യമുള്ളവര്‍ 8089293728 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് ആതവനാട് മൃഗസംരക്ഷണപരിശീലനകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Kozhikode Horticorp is organizing a market for local vegetables till June 11 to give a fair price to the produce of the farmers who have lost their market due to lockdown.

2.ആലപ്പുഴ,ഓച്ചിറ ക്ഷീരോത്പന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ജൂൺ 11 ന് (വെള്ളിയാഴ്ച) രാവിലെ 11 മണി മുതൽ “കറവ യന്ത്രം- ഉപയോഗ രീതിയും പശു വളർത്തൽ മേഖലയിൽ കറവ യന്ത്രത്തിനുള്ള പ്രാധാന്യവും” എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് മുഖേന ഓൺ ലൈൻ പരിശീലനം നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവര്‍ക്ക് ജൂൺ 10 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുമ്പോൾ വാട്സാപ്പുള്ള മൊബൈൽ നമ്പർ കൂടി നല്‍കണം.
ഫോണ്‍: 04762698550, 9947775978.

3.ലോക്ക്ഡൗണ്‍ മൂലം വിപണി നഷ്ടപ്പെട്ട കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായ വില നല്‍കുവാന്‍ കോഴിക്കോട് ഹോര്‍ട്ടിക്കോര്‍പ് ജൂണ്‍ 11 വരെ നാടന്‍ പച്ചക്കറികള്‍ക്കായി ചന്ത സംഘടിപ്പിക്കുന്നു.
ഹോര്‍ട്ടികോര്‍പിന്റെ വേങ്ങേരി, ചേവരമ്പലം, കക്കോടി, അത്തോളി, കൊയിലാണ്ടി, എലത്തൂര്‍, തോടന്നൂര്‍, വില്യപ്പള്ളി, മൊകേരി, തണ്ണീര്‍പ്പന്തല്‍ (ആയഞ്ചേരി ) സ്റ്റാളുകളില്‍ കാർഷിക ഉൽപ്പന്നങ്ങൾ ലഭിക്കും.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളിലെ കര്‍ഷകരില്‍ നിന്ന് സംഭരിച്ച വെണ്ട, പയര്‍, പടവലം, എളവന്‍, വെള്ളരി, ബീറ്റ്‌റൂട്ട്, വഴുതിന, ചേന, ഇഞ്ചി, മരച്ചീനി, തക്കാളി മാമ്പഴം, പപ്പായ, പൈനാപ്പിള്‍ നേന്ത്രക്കായ, നേന്ത്ര പഴം, ഞാലി പൂവന്‍, മൈസൂര്‍ പൂവന്‍ ക്യാരറ്റ്, ക്യാബേജ്, ഉരുള കിഴങ്ങ്, ബീന്‍സ് തുടങ്ങിയവ കൂടാതെ ഡ്രാഗന്‍ ഫ്രൂട്ട്, മൂന്നാര്‍ ഓറഞ്ച്, പാഷന്‍ ഫ്രൂട്ട്, ബട്ടര്‍ ഫ്രൂട്ട് അടക്കമുള്ള അപൂര്‍വ ഇനം പഴങ്ങളും ന്യായ വിലക്ക് ലഭിക്കും.

4. ലോക്ക്‌ഡൌണ്‍ കാലത്തു വിപണിയില്ലാതെ വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാന്‍ കോഴിക്കോട് ഹോര്‍ട്ടിക്കോര്‍പ് സംഭരിക്കുന്ന നാടന്‍ പച്ചക്കറികള്‍ വിറ്റഴിക്കാന്‍ സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവ സഹകരിക്കണമെന്ന് ഹോര്‍ട്ടിക്കോര്‍പ് റീജ്യണൽ മാനേജർ അഭ്യർത്ഥിച്ചു.

കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായ ജനവിഭാഗങ്ങൾക്കായി കിറ്റുകള്‍ തയ്യാറാക്കുന്നവർ നാടന്‍ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് വാങ്ങിയാൽ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായ വില ലഭിക്കുവാന്‍ സഹായകരമാകും. ഓര്‍ഡറുകള്‍ ഒരു ദിവസം മുമ്പ് ലഭിച്ചാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതലായി പച്ചക്കറികള്‍ സംഭരിക്കാന്‍ കഴിയുമെന്നും റീജ്യണൽ മാനേജർ അറിയിച്ചു.
ഫോണ്‍ : 8714144834, 9746297587

English Summary: Kozhikode Horticorp to help farmers
Published on: 09 June 2021, 09:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now