1. News

കാർഷിക വിളകൾ ഹോർട്ടികോർപ്പിൽ വിൽപന നടത്താം

കോവിഡ് പ്രതിസന്ധി എല്ലാ മേഖലയിലും എന്നതുപോലെ കാർഷികമേഖലയിലും വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

K B Bainda
പച്ചക്കറികൾ ഹോർട്ടികോർപ്പിൽ കൊടുക്കാനായി ശേഖരിക്കുന്നു
പച്ചക്കറികൾ ഹോർട്ടികോർപ്പിൽ കൊടുക്കാനായി ശേഖരിക്കുന്നു

കോവിഡ് പ്രതിസന്ധി എല്ലാ മേഖലയിലും എന്നതുപോലെ കാർഷികമേഖലയിലും വൻ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് വിപണി ലഭിക്കാതെ കെട്ടിക്കിടന്നു നശിക്കാൻ അനുവദിച്ചുകൂടാ. അതിനായി കേരള സർക്കാരും കൃഷിവകുപ്പും പ്രതിജ്ഞാബദ്ധമാണ് .

മുൻകാലങ്ങളിൽ ഉണ്ടായ എന്തെങ്കിലും വീഴ്ചകൾ പെരുപ്പിച്ചു കാട്ടാതെ ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ ഒരുമയോടെ നിന്ന് നമ്മെ അന്നമൂട്ടാൻ പണിയെടുക്കുന്ന കർഷകരുടെ അധ്വാനത്തിന് ഗുണകരമായ പരിഹാരം കാണാം.

വി എഫ് പി സി കയും ഹോർട്ടികോർപ്പും കർഷകരെ സഹായിക്കുന്നതിനായാണ് അവരിൽ നിന്നും നേരിട്ട് വിളകൾ വാങ്ങുന്നത്. അങ്ങനെ എവിടെയെങ്കിലും വിളകൾ കട്ടിക്കിടക്കുന്നുണ്ടെങ്കിൽ, വില്പനയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ കൊച്ചി, കോഴിക്കോട്, ആലപ്പുഴ ജില്ലകളിലെ നമ്പറുകളിൽ വിളിക്കാം.

സർക്കാർ , പൊതുമേഖലാ സ്ഥാപനങ്ങളിൽ ആവശ്യമുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പിൽ നിന്നും വാങ്ങണം എന്ന ഉത്തരവ് സർക്കാർ നേരത്തെ ഇറക്കിയിട്ടുള്ളതാണ്. കർഷകരിൽ നിന്ന് വാങ്ങുന്ന വിഷരഹിത പച്ചക്കറികൾ വാങ്ങി ഈ ഉദ്യമം വിജയിപ്പിക്കാം

ജില്ലകളിലെ നമ്പറുകൾ

കോഴിക്കോട് ജില്ലയില്‍ ഉല്‍പാദിപ്പിച്ച കാര്‍ഷിക വിഭവങ്ങളുടെ വില്പന നടത്താന്‍ ബുദ്ധിമുട്ട് നേരിടുന്ന കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ്പുമായി ബന്ധപ്പെടാം. ഫോണ്‍ 9497079534.

ആലപ്പുഴ ജില്ലയിൽ കർഷകർ ഉൽപ്പാദിപ്പിച്ചിട്ടുള്ള കാർഷിക വിഭവങ്ങൾ വിൽപ്പന നടത്താൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കിൽ കർഷകർ ഹോർട്ടികോർപ്പിന്റെ ജില്ലാ മാനേജരുമായി ബന്ധപ്പെടണം.വിശദ വിവരത്തിന് ഫോൺ :9447860263.

എറണാകുളം ജില്ലയിൽ കർഷകർ ഉൽപാദിപ്പിച്ച കാർഷിക വിഭവങ്ങൾ വിൽപന നടത്താൻ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിൽ ഹോർട്ടികോർപ്പുമായി ബന്ധപ്പെടണമെന്ന് ജില്ലാ മാനേജർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ :9497689997

മലപ്പുറം ജില്ലയിലെ കര്‍ഷകര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ അവരുടെ കാര്‍ഷിക വിഭവങ്ങള്‍ വില്‍പ്പന നടത്തുന്നതില്‍ പ്രയാസങ്ങള്‍ നേരിടുന്നുവെങ്കില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ മാനേജ്‌മെന്റുമായി ബന്ധപ്പെടണമെന്ന് മാനേജര്‍ അറിയിച്ചു. ഫോണ്‍ 9496000867.

English Summary: Agricultural crops can be sold at Horticorp

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds