Updated on: 6 March, 2024 12:29 AM IST
കൃഷി ഭവന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

വയനാട്: കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പഞ്ചായത്തിന്റെ ഘടകസ്ഥാപനമായ കൃഷിഭവന്‍ ഓഫീസ് ടി.സിദ്ധീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ഐ.സി.ഡി.എസ് ഓഫീസ്, വി.ഇ.ഒ ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍ എന്നിവര്‍ നിര്‍വഹിച്ചു.

കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്‌ടോപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രനിഷ് അധ്യക്ഷനായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി.എ നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഐഷാബി, 

ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇ.കെ വസന്ത കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പാറപ്പുറം, ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ പി സുരേഷ് മാസ്റ്റര്‍, എം. കെ മുരളീദാസന്‍, പുഷ്പ സുന്ദരന്‍, ബിന്ദു മാധവന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ രാജി വര്‍ഗ്ഗീസ്, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.സി ദേവസ്യ, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശാന്ത ബാലന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ മിനി എന്നിവര്‍ പങ്കെടുത്തു.

English Summary: Krishi Bhavan building was inaugurated
Published on: 06 March 2024, 12:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now