Updated on: 4 December, 2020 11:18 PM IST
 
 കെ.കെ.കുമാരൻ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ച 'കൃഷി @ ലൈവ് കർഷകനോടൊപ്പം കൃഷിയിടത്തിൽ എന്ന തൽസമയ കാർഷിക പരിപാടി ഡോ.റ്റി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴിയിലെ ജൈവ പച്ചക്കറി കർഷകൻ സാനുവിന്റെ കൃഷിത്തോട്ടത്തിൽ നടന്ന പരിപാടിയിൽ എസ്.രാധാകൃഷ്ണൻ ,പ്രഭ മധു, എം.സന്തോഷ് കുമാർ, സി.പി.ദിലീപ്, എൻ.കെ നടേശൻ.ഏ.വി.സലിം കുമാർ, ജി.ഉദയപ്പൻ എന്നിവർ പങ്കെടുത്തു.
വൈവിദ്ധ്യമാർന്ന കാർഷികവൃത്തികൾ കർഷകന്റെ കൃഷിയിടത്തിലെത്തിതൽസമയം സംശയ നിവാരണവും മാർഗ്ഗ നിർദ്ദേശങ്ങളും നൽകാൻ കഴിയാവുന്ന വിധത്തിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

പച്ചക്കറിയും അനുബന്ധകൃഷികളും

പച്ചക്കറി കൃഷിക്കു പുറമേ മൃഗസംരക്ഷണ മേഖലയിൽ ആടുവളർത്തൽ, പശുവളർത്തൽ, മൽസ്യകൃഷി, കോഴി- താറാവ് കൃഷി രീതികൾ തുടങ്ങിയവ തുടർദിവസങ്ങളിൽ പരിചയ പെടുത്തുകയും സംശയ നിവാരണം വരുത്തുകയും ചെയ്യും. നവ മാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.
 
 വിവിധയിനം ആടുകളെ വളർത്തുന്ന കണിച്ചുകുളങ്ങര സ്വദേശി മനോജിന്റെ ആടു ഫാമിലാണ് വെള്ളിയാഴ്‌ച ത്തെപരിപാടി' ധനമന്ത്രി ടി.എം തോമസ് ഐസക്ക് കർഷകനെ പരിചയപ്പെടുത്തി സംസാരിക്കും ലോക് ഡൗൺ കാലത്ത് കാർഷിക വൃത്തികളിൽ ഏർപ്പെടുവാൻ താൽപ്പര്യപ്പെടുന്നവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന വിധമാണ് കൃഷി @ ലൈവ് ഒരുക്കിയിരിക്കുന്നത്.

വിളിക്കേണ്ട നമ്പർ 9846459459

-
English Summary: Krishi@live Minister Thomas issac with farmers from their farm
Published on: 24 April 2020, 07:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now