Updated on: 10 May, 2021 10:11 AM IST
www .kseb.in എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ കെ എസ് ഇ ബി യുടെ എല്ലാ വിധത്തിലുള്ള പേയ്‌മെന്റുകളും നടത്താം.

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ഇ ബി യിലെ സെക്ഷൻ ഓഫീസുകളിലെ കാഷ് കൗണ്ടറുകൾ പരിമിതമായേ പ്രവർത്തിക്കുകയുള്ളൂ.

ഇക്കാലയളവിൽ വൈദ്യതി സംബന്ധമായ പണമിടപാടുകൾ ഓൺലൈനായി നടത്താം. ഇതിനുള്ള സംവിധാനങ്ങൾ 24 മണിക്കൂറും പ്രയോജനപ്പെടുത്താം.

ഉപഭോക്താക്കൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങാതെ www .kseb.in എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ കെ എസ് ഇ ബി യുമായി ബന്ധപ്പെട്ട എല്ലാ വിധത്തിലുള്ള പേയ്‌മെന്റുകളും നടത്താം.

ഇത് സംബന്ധിച്ച ഏതു സംശയങ്ങളും പരിഹരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിന്റെ ടോൾഫ്രീ നമ്പറായ 1912 ൽ ലാൻഡ് ഫോണിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും എസ് ടി ഡി കോഡില്ലാതെ തന്നെ വിളിക്കാം.

ലോക്ഡൗൺ കാലയളവിലും മുഴുവൻ സമയവും കോൾ സെന്റർ പ്രവർത്തിക്കും. വൈദ്യുതിയുടെ ബന്ധപ്പെട്ട ഏതു പരിഹാരത്തിനും 1912 ൽ വിളിച്ചാൽ മതി.

The call center will be open all the time during the lockdown period. Just call 1912 for any solution related to electricity.

English Summary: KSEB transactions can be done online.
Published on: 10 May 2021, 09:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now