Updated on: 4 December, 2020 11:20 PM IST

കോവിഡ് കാലം ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രക്രിയകൾക്ക് താത്കാലികമായ തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ജീവനം പദ്ധതിയിൽ കെ.എസ്.എഫ്.ഇ മുന്നോട്ടു വെച്ച് സമാശ്വാസ നടപടികളെ പൊതുവെ രണ്ടായിത്തിരിക്കാം. ഒന്ന്, പൊടുന്നനെയുള്ള ലോക്ഡൗൺ നടപടികൾ കൊണ്ട് സാമ്പത്തികമായി തിരിച്ചടി നേരിടേണ്ടി വന്ന് നിലവിലുള്ള ഇടപാടുകാരുടെ സമാശ്വാസം ലക്ഷ്യം വെച്ചു കൊണ്ടുള്ള ഇടപെടലുകൾ. രണ്ട്, പുതുതായി ഉണ്ടായ സാഹചര്യം സമൂഹത്തിലുണ്ടാക്കിയ ബുദ്ധിമുട്ടുകളെ തരണം ചെയ്യാൻ ജനങ്ങളെ പ്രാപ്തരാക്കുന്നതിനും, പണത്തിന്റെ ചംക്രമണം ഉറപ്പുവരുത്തുന്നതിനും വേണ്ടി പ്രഖ്യാപിച്ച പദ്ധതികളും നടപടികളും.

സമാശ്വാസ നടപടികൾ

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ രണ്ട് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച് ആറുമാസ മോറട്ടോറിയം അതേപടി ടേം ലോണുകളിൽ കെ.എസ്.എഫ്.ഇ. നടപ്പിലാക്കി. ഭവന വായ്പ, വ്യക്തിഗത വായ്പ, കാർ വായ്പ എന്നീ പദ്ധതികളിലായി ഇതുവരെ രണ്ടായിരത്തിലധികം പേർ ആ സൗകര്യം വിനിയോഗിക്കുകയുണ്ടായി.

2020 മാർച്ച് 21 മുതൽ 2020 മെയ് 21 വരെയുള്ള രണ്ട് മാസക്കാലം ചിട്ടി ലേലങ്ങൾ മാറ്റി വെയ്ക്കുകയുണ്ടായി. അതേ തുടർന്ന് 2020 ജൂൺ 30 വരെ ചിട്ടികളിലേയും വായ്പകളിലേയും പിഴപ്പലിശ ഒഴിവാക്കി കൊടുത്തു. വിളിച്ചെടുത്ത ചിട്ടികളിലെ ഡിവിഡണ്ട് ഇക്കാലയളവിൽ അനുവദിച്ചു കൊടുക്കുകയും ചെയ്തു. അതുപോലെ 30.06.2020 എല്ലാ കുടിശ്ശിക നിവാരണ പദ്ധതികളും റവന്യൂ റിക്കവറി നടപടികളും നിർത്തി വെയ്ക്കുകയും ചെയ്തു. ഇപ്പോൾ ആശ്വാസ് 2020 എന്ന പേരിൽ കുടിശ്ശിക നിവാരണത്തിനായി ഒറ്റത്തവണ തീർപ്പാക്കൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പുതിയ പദ്ധതികൾ

1. ഓൺലൈൻ വിദ്യാസഹായി പദ്ധതി

കോവിഡ് കാലത്ത് കെ.എസ്.എഫ്.ഇ ലാഭേച്ഛയില്ലാതെ രണ്ടു സാമൂഹ്യ സുരക്ഷാപദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. ആദ്യത്തേത് കേരളത്തിലെ 35000 ത്തോളം വരുന്ന അയൽപക്ക പഠനകേന്ദ്രങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പും വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് പഠനാവശ്യത്തിനായുള്ള ടി വി സെറ്റു
കൾ സ്ഥാപിക്കാൻവേണ്ടിയുള്ള ഓൺലൈൻ വിദ്യാസഹായി എന്ന പദ്ധതിയാണ് ആണ് . ടിവി സെറ്റിന്റെ വിലയുടെ 75 ശതമാനം കെ.എസ്.എഫ്.ഇ വഹിക്കും. ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്ത 36 കോടിരൂപ ഇതിനു വേണ്ടി മാറ്റിവെച്ചിട്ടുണ്ട് .

2. കെ.എസ്.എഫ്.ഇ. വിദ്യാശ്രീ പദ്ധതി

കുടുംബശ്രീയുമായി ചേർന്ന് ആവിഷ്കരിക്കുന്ന ഒന്നാണ് അടുത്ത പദ്ധതി. 500 രൂപവീതം പ്രതിമാസം അടച്ച് 30 മാസം കൊണ്ട് തീരുന്ന പദ്ധതിയാണിത്. ചേർന്ന് മൂന്നാമത്തെ മാസത്തിൽ തന്നെ 14250 രൂപ ഈ പദ്ധതിയിൽ ചേരുന്ന എല്ലാ കുടുംബശ്രീ അംഗങ്ങൾക്കും ലാപ്പ്ടോപ്പ് വാങ്ങാൻ നൽകുന്നതാണ്. അവർ 30 മാസംകൊണ്ട് 500 രൂപവെച്ച് ഇത് തിരിച്ചടച്ചാൽ മതി. കൃത്യമായി തിരിച്ചടക്കുന്നവർക്ക് 10,20,30 മാസങ്ങളിലെ അടവ് ഒഴിവാക്കി കൊടുക്കും. അങ്ങനെ 1500 രൂപ അവരുടെ തിരിച്ചടവിൽ നിന്ന് ഒഴിവാക്കി കൊടുക്കുന്നതാണ് . മാത്രമല്ല ഈ പദ്ധതിയിലേയ്ക്ക് അടക്കേണ്ട തുക പിരിച്ചെടുക്കാൻ അതാത് കുടുംബശ്രീ യൂണിറ്റുകളെയാണ് ചുമതലപ്പെടുത്തുക. ഇതിന് അവർക്ക് 2% നിരക്കിൽ കമ്മീഷൻ ലഭിക്കുന്നതാണ് .

3. ഊഷ്മളം നിക്ഷേപ പദ്ധതി

കേരളത്തിന്റെ സവിശേഷത മുൻനിർത്തി, സ്ഥിര നിക്ഷേപത്തിന്റെ പലിശ കൊണ്ട് ജീവസന്ധാരണം പുലർത്തുന്ന ഒരു വലിയ വിഭാഗത്തെ മുൻനിർത്തി, “ഊഷ്മളം" എന്ന പേരിൽ പ്രത്യേക നിക്ഷേപ പദ്ധതികൾ ആരംഭിച്ചു. ഇതു പ്രകാരം 91 മുതൽ 180 വരെ ദിവസം നിക്ഷേപിക്കുന്ന പണത്തിന് 7% വരെയും ഒരു
വർഷത്തെ സ്ഥിര നിക്ഷേപത്തിന് 8.5% വരെയും സുഗമ നിക്ഷേപത്തിന് 6.5% വരെയും പലിശ നൽകാൻ തീരുമാനിക്കുകയും ചെയ്തു.

4. പ്രവാസിസൗഹൃദം, പ്രവാസിമിത്രം സ്വർണ്ണപ്പണയ വായ്പകൾ

കോവിഡ് കാല സൗഹൃദപ്പാക്കേജായി ജീവനം എന്ന പേരിൽ നിരവധി പദ്ധതികൾ കോർത്തിണക്കി ഒരു പാക്കേജ് അവതരിപ്പിച്ചു. വിദേശരാജ്യങ്ങളിൽ നിന്നും ഇക്കാലത്ത് മടങ്ങിവന്ന പ്രവാസി മലയാളികൾക്ക് 3 ശതമാനം പലിശയിൽ 1 ലക്ഷം രൂപ വരെ നൽകുന്ന പ്രവാസിസൗഹൃദം സ്വർണ്ണപ്പണയ വായ്പ (അവർ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിൽ അംഗമാണെങ്കിൽ ഈ തുക 1.5 ലക്ഷം ആണ്). ഇന്ത്യയിലെ തന്നെ അന്യ സംസ്ഥാനങ്ങളിൽനിന്ന് കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിൽ തിരിച്ചെത്തിയ പ്രവാസിമലയാളികൾക്ക് 3% പലിശ നിരക്കിൽ 1 ലക്ഷം രൂപ വരെ സ്വർണ്ണപ്പണയ വായ്പ പ്രദാനം ചെയ്യുന്ന പ്രവാസിമിത്രം പദ്ധതിയും ഇപ്പോൾ അവതരിപ്പിച്ചു കഴിഞ്ഞു.

5. ജനമിത്രം, ടോപ്പ് അപ്പ് സ്വർണ്ണപ്പണയ വായ്പകൾ

കേരളനിവാസികൾക്കായി ഒരു ദിവസം 10 ലക്ഷം വരെ 5.7 % വാർഷികപലിശ നിരക്കിൽ നൽകുന്ന ജനമിത്രം സ്വർണ്ണപ്പണയ വായ്പ, നേരത്തെ വെച്ച് സ്വർണ്ണപ്പണ്ടത്തിന്മേൽ ഇപ്പോഴുള്ള വിലവർദ്ധനവിന് അനുസരിച്ച് കൂടുതൽ പണം ഇടപാടുകാർക്ക് ലഭ്യമാക്കുന്ന ടോപ്പ് അപ്പ് ഗോൾഡ് ലോൺ എന്നിവയും വിവിധ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ നിവർത്തിക്കാനായി അവതരിപ്പിച്ചു കഴിഞ്ഞു.

6. വ്യാപാര സമൃദ്ധി വായ്പാ പദ്ധതി

കെ.എസ്.എഫ്.ഇ യുടെ ഇടപാടുകാരിൽ ഗണ്യമായ ഒരു വിഭാഗം ചെറുകിട വ്യാപാരികളും കച്ചവടക്കാരുമാണ്. അവർക്ക് കോവിഡ് കാലത്ത് പലവിധ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. അത് മറികടക്കാനായി വ്യാപാര സമൃദ്ധി എന്ന പേരിൽ ഒരു സൗഹൃദവായ്പാ പദ്ധതി അവതരിപ്പിക്കുകയാണ്. ഈ പദ്ധതി പ്രകാരം 1 ലക്ഷം രൂപ വരെ ചെറുകിട വ്യാപാരികൾക്ക് / കച്ചവടക്കാർക്ക് ലഭിക്കുന്നതാണ്. 24 മാസമാണ് കാലാവധി. ഡെയ്ലി ഡിമിനിഷിംങ്ങ് രീതിയിൽ 11.50 ശതമാനം ആണ് പലിശ നിരക്ക്.

കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ 11% ആയിരിക്കും. രണ്ടു വർഷമെങ്കിലും തുടർച്ചയായി ബിസിനസ്സ് ചെയ്യുന്ന വ്യാപാരികൾക്ക് 1 കച്ചവടക്കാർക്ക് അംഗീകരിക്കപ്പെട്ട വ്യാപാരി സംഘടനയിൽ അംഗത്വമുണ്ടെങ്കിൽ ഇതിനപേക്ഷിക്കാവുന്നതാണ്. ജാമ്യമായി ഇതുപോലെ അംഗീകരിക്കപ്പെട്ട വ്യാപാര സംഘടനയിൽ അംഗത്വമുള്ള മറ്റ് രണ്ടു വ്യാപാരികളെ നിർത്തിയാൽ മതി. വായ്പ, കെകെ.എസ്.എഫ്.ഇ ഏർപ്പെടുത്തിയ ദൈനംദിന പിരിവു സമ്പ്രദായം വഴി തിരിച്ചടക്കാവുന്നതാണ്.

FD, Bank guarantee, Gold എന്നിവ ജാമ്യം നൽകുന്നവർക്ക് 10.5% മാത്രമേ പലിശ വരു.

കൂടുതൽ വിവരങ്ങൾക്കായി :

 KSFE
"Bhadratha", Museum Road, P.B. No.510,
Thrissur 680 020
Toll Free No: 1800 425 3455

അസിസ്റ്റന്റ് ജനറൽ മാനേജർ, (ബിസിനസ്സ്)
+91 9447796000

English Summary: ksfe covid package
Published on: 23 November 2020, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now