തിരുവനന്തപുരം: കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ക്ഷീരസാന്ത്വനം ഇൻഷുറൻസ് 2023-24 എൻറോൾമെന്റ് ആരംഭിച്ചു. കേരള ക്ഷീരകർഷക ക്ഷേമനിധിയിൽ അംഗങ്ങളായ 80 വയസ്സ് വരെയുള്ള ക്ഷീരകർഷകർക്ക് സബ്‌സിഡിയോടുകൂടി പദ്ധതിയിൽ പങ്കാളികളാകാം.
ആദ്യം ചേരുന്ന 22,000 ക്ഷേമനിധി അംഗങ്ങൾക്ക് മാത്രമെ സബ്‌സിഡി ലഭിക്കുകയുള്ളു. പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് ആരോഗ്യ സുരക്ഷാ പോളിസി അപകട സുരക്ഷാ പോളിസി, ലൈഫ് ഇൻഷുറൻസ് പോളിസി എന്നിവയുടെ പരിരക്ഷ ലഭിക്കും. ക്ഷേമനിധി അംഗങ്ങളോടൊപ്പം ജീവിതപങ്കാളി, മക്കൾ എന്നിവർക്കും പ്രത്യേകം തുക നൽകി പദ്ധതിയിൽ എൻറോൾ ചെയ്യാം.
ക്ഷീരസംഘം ജീവനക്കാർക്കും ക്ഷേമനിധി അംഗങ്ങളല്ലാത്ത ക്ഷീരകർഷകർക്കും മുഴവൻ പ്രീമിയം തുക അടച്ച് പദ്ധതിയിൽ എൻറോൾ ചെയ്യാം. അസാനതിയതി ഡിസംബർ 31. വിശദവിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായോ തൊട്ടടുത്തുള്ള ക്ഷീരസഹകരണ സംഘങ്ങളുമായോ ബന്ധപ്പെടണം.
Thiruvananthapuram: The Kerala Dairy Farmers Welfare Board has started enrollment for Ksheerasantvanam Insurance 2023-24, a health insurance scheme. Dairy farmers upto 80 years of age who are members of the Kerala Dairy Farmers Welfare Fund can participate in the scheme with subsidy.
Only the first 22,000 welfare fund members to join will get the subsidy. Those who participate in the scheme will be covered by a health insurance policy, accident insurance policy and life insurance policy. Along with welfare members, spouses and children can also enroll in the scheme by paying a separate amount.
Dairy workers and dairy farmers who are not welfare fund members can enroll in the scheme by paying the full premium amount. The closing date is December 31. For details, please contact dairy development offices at the block level or nearby dairy cooperative societies.