സംസ്ഥാന സര്‍ക്കാര്‍ 2021-22 സാമ്പത്തിക വര്‍ഷം ക്ഷീര വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും കുന്നുമ്മല്‍ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും നാളെ (ഡിസംബര്‍ 9) രാവിലെ 11.30 ന് വേളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.
ക്ഷീര വികസന വകുപ്പിന്റെ പദ്ധതികള്‍ക്ക് അപേക്ഷിക്കാം
കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബ്ലോക്ക് തലത്തിലെ മികച്ച ക്ഷീര കര്‍ഷകനെ ആദരിക്കല്‍ കെ.മുരളീധരന്‍ എം.പി. നിര്‍വഹിക്കും. മികച്ച ക്ഷീര സംഘങ്ങള്‍ക്കുള്ള സമ്മാനദാനം ഇ.കെ വിജയന്‍ എംഎല്‍എയും കന്നുകാലി പ്രദര്‍ശനം വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും നിര്‍വഹിക്കും. പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഗോ സുരക്ഷാ ക്യാമ്പ്, ഡയറി ക്വിസ്, ഡയറി എക്‌സിബിഷന്‍, ക്ഷീര വികസന സെമിനാര്‍, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, സമ്മാനദാനം എന്നിവയും ഉണ്ടായിരിക്കും.
ചടങ്ങില്‍ ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പാലുല്‍പാദനത്തില്‍ സ്വയം പര്യാപ്ത: ഊര്‍ജിത പ്രവര്‍ത്തനവുമായി ക്ഷീര വികസന വകുപ്പ്
The state level inauguration of the Kshiragram project implemented by the State Government through the Dairy Development Department for the financial year 2021-22 and the Kunnummal Block Dairy Farmers' Meeting will be held tomorrow (December 9) at 11.30 am at the Grama Panchayat Community Hall under the patronage of the Minister for Dairy Development and Animal Husbandry Chinchurani will perform.
KP Kunhammad Kutty Master MLA will preside over the function. K. Muraleedharan MP will honor the best dairy farmer at the block level. EK Vijayan MLA will distribute the prizes to the best dairy groups and District Panchayat President Sheeja Sasi will distribute the prizes to the winners of the cattle show. The event will also include a cattle show, Go Safety Camp, Dairy Quiz, Dairy Exhibition, Dairy Development Seminar, Dairy Respect and Prize Giving.
The function will be attended by block-village panchayat representatives, people's representatives, officials and political party representatives.