കെ-സ്വിഫ്റ്റിലെ ജൂനിയർ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ എഞ്ചിനീയർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (KSRTC) ദീർഘദൂര ബസുകൾ പ്രവർത്തിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു ട്രാൻസ്പോർട്ട് കമ്പനിയാണ് കെ-സ്വിഫ്റ്റ് (KSWIFT) എന്നറിയപ്പെടുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (06/08/2022)
ഒഴിവുകളുടെ വിശദവിവരങ്ങൾ
തസ്തികയുടെ പേര് - Junior Executive Administration, Engineer (IT)
അവസാന തിയതി
ആഗസ്ത് 20 ആണ് അവസാന തിയതി
ബന്ധപ്പെട്ട വാർത്തകൾ: നേവിയിൽ ട്രേഡ്സ്മാൻ 112 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ യോഗ്യത:
എഞ്ചിനീയർ ബിരുദം
പ്രവർത്തിപരിചയം:
കുറഞ്ഞത് 2 വർഷം പ്രവർത്തിപരിചയം
ആവശ്യമായ കഴിവുകൾ
Excel / Computer പരിജ്ഞാനം
Network Management
പ്രായ പരിധി :
30 വയസ്സ് വരെ
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമി എസ്‌എസ്‌സി ടെക് റിക്രൂട്ട്‌മെന്റ് 2022: 191 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം
അപേക്ഷിക്കേണ്ട രീതി
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം വിശദമായ ബയോഡാറ്റ/സിവി cmdkswift@gmail.com എന്ന email id യിൽ അയക്കേണ്ടതാണ്.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധക്ക് :
സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഒരൊറ്റ PDF ഫയലായി അറ്റാച്ചുചെയ്യാൻ അപേക്ഷകൻ ചുവടെ സൂചിപ്പിച്ച ഓർഡർ പാലിക്കണം.
റെസ്യൂം/സിവി
ഏകീകൃത മാർക്ക് ഷീറ്റ് ഉൾപ്പെടെ യോഗ്യതാ രേഖകൾ [എസ്എസ്എൽസി, ബിരുദം / ബി.ടെക് (ഐടി) / സിഎസ്ഇ].
ഐഡി പ്രൂഫ് (ആധാർ/വോട്ടർമാർ – ഐഡി/ഡ്രൈവിംഗ് ലൈസൻസ്/പാസ്‌പോർട്ട്)
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക : notification