1. News

ഇന്ത്യൻ ആർമി എസ്‌എസ്‌സി ടെക് റിക്രൂട്ട്‌മെന്റ് 2022: 191 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം

ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) (Indian Army SSC Tech) പുരുഷൻമാരുടെ കോഴ്‌സിലേയ്ക്കും വിമൻ കോഴ്‌സിലേയ്‌ക്കും അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ ആർമി എസ്‌എസ്‌സി ടെക് 175 പുരുഷന്മാർക്കും 14 വനിതകൾക്കുമുള്ള റിക്രൂട്ട്‌മെന്റിലെയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

Meera Sandeep
Indian Army SSC Tech 175 Men & 14 Women Recruitment 2022: Apply now
Indian Army SSC Tech 175 Men & 14 Women Recruitment 2022: Apply now

ഇന്ത്യൻ ആർമി ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) (Indian Army SSC Tech) പുരുഷൻമാരുടെ കോഴ്‌സിലേയ്ക്കും വിമൻ കോഴ്‌സിലേയ്‌ക്കും അവിവാഹിതരായ പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  ഇന്ത്യൻ ആർമി എസ്‌എസ്‌സി ടെക് 175 പുരുഷന്മാർക്കും 14 വനിതകൾക്കുമുള്ള റിക്രൂട്ട്‌മെന്റിലെയ്ക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/08/2022)

അവസാന തിയതി

ഓഗസ്റ്റ് 24 2022 വരെ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. 

വിദ്യാഭ്യാസ യോഗ്യത:

ബന്ധപ്പെ‌ട്ട വിഭാഗങ്ങളിലെ ബിടെക്/ ബിഇ. അവസാനവർഷക്കാർക്കും അപേക്ഷിക്കാം. വിഭാഗം തിരിച്ചുള്ള  ഒഴിവുകൾ വെബ്‌സൈറ്റിൽ വിവരിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത വേണം. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/08/2022)

പ്രായപരിധി :

2023 ഏപ്രിൽ ഒന്നിന് 20 – 27 വയസ്സിനുള്ളിൽ ആയിരിക്കണം∙

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവും വൈദ്യപരിശോധനയുമുണ്ട്. 

പരിശീലനം: ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച. പരിശീലനം  വിജയകരമായി പൂർത്തിയാക്കുന്നവർക്കു പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (01/08/2022)​

മരണമടഞ്ഞ സേനാ ഉദ്യോഗസ്‌ഥരുടെ ഭാര്യമാർക്കും (ടെക്, നോൺ ടെക്) 2 ഒഴിവുണ്ട്. ടെക് എൻട്രിയിൽ ഏതെങ്കിലും ബിഇ/ബിടെക്കും നോൺ ടെക്‌ എൻട്രിയിൽ ഏതെങ്കിലും ബിരുദവുമാണു യോഗ്യത.

പ്രായപരിധി: 35. അവസാന തീയതി: സെപ്റ്റംബർ 9. ഓഫ്‌ലൈനായി അപേക്ഷിക്കണം. വിശദാംശങ്ങൾ വെബ്സൈറ്റിൽ.

English Summary: Indian Army SSC Tech 175 Men & 14 Women Recruitment 2022: Apply now

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds