1. News

ഇന്നത്തെ ജോലി ഒഴിവുകൾ (06/08/2022)

കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പത്തനംതിട്ട സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍ , ജെ പി എച്ച് എന്‍ തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ പത്തനംതിട്ട , പുതമണ്‍, വയലത്തല പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ക്ഷണിച്ചു. വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Meera Sandeep
Today's Job Vacancies (06/08/2022)
Today's Job Vacancies (06/08/2022)

വാക്ക് ഇന്‍ ഇന്റര്‍വ്യൂ 

കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പത്തനംതിട്ട സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ ഒഴിവുള്ള കെയര്‍ പ്രൊവൈഡര്‍ , ജെ പി എച്ച് എന്‍ തസ്തികകളിലേക്ക് കരാര്‍ അടിസഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ പത്തനംതിട്ട, പുതമണ്‍, വയലത്തല പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്  ക്ഷണിച്ചു. വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വയോജന സംരക്ഷണത്തില്‍ താല്‍പര്യവും, സേവനതല്‍പ്പരതയും ഉള്ളവരായിരിക്കണം അപേക്ഷകര്‍. ഫോണ്‍ : 04682325168, 9947512890.

കെയര്‍ പ്രൊവൈഡര്‍ - ഇന്റര്‍വ്യൂ തീയതി : ആഗസ്റ്റ് 10 ന് രാവിലെ  9.30  ന്. യോഗ്യത: എട്ടാം ക്ലാസ് പാസായിരിക്കണം.പ്രായം: 18-50 (01.07.2022 ന് )ഒഴിവ്: രണ്ട് (പുരുഷന്‍ -ഒന്ന്, സ്ത്രീ-ഒന്ന്)

ജെപിഎച്ച്എന്‍- ഇന്റര്‍വ്യൂ തീയതി: ആഗസ്റ്റ്  11 ന് രാവിലെ 9.30  ന് . യോഗ്യത: പ്ലസ് ടു, ജെപിഎച്ച്എന്‍  കോഴ്സ്  പാസായിരിക്കണം. പ്രായം: 18-50 (01.07.2022 ന് ). ഒഴിവ് -ഒന്ന് (പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും അപേക്ഷിക്കാം).

ബന്ധപ്പെട്ട വാർത്തകൾ: നേവിയിൽ ട്രേഡ്സ്മാൻ 112 ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഇന്റർവ്യൂ 10ന്

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ഓഫീസർ (അലോപ്പതി) തസ്തികയിൽ എം.ബി.ബി.എസ്. യോഗ്യതയുള്ളവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഓഗസ്റ്റ് ഒമ്പതിനു രാവിലെ 11ന് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടത്തുവാൻ നിശ്ചയിച്ച ഇന്റർവ്യൂ ഓഗസ്റ്റ് 10ന് രാവിലെ 11നു നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

പ്രോസസ്സ് അസോസിയേറ്റ് നിയമനം

കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും കോട്ടയം മോഡൽ കരിയർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ബംഗളുരു ആസ്ഥാനമായ മൾട്ടിനാഷണൽ കമ്പനിയിലേക്ക് ഓഗസ്റ്റ് 12ന് എം.ജി. സർവകലാശാല ക്യാമ്പസിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലും സ്‌കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലും വച്ച പ്രോസസ്സ് അസ്സോസിയേറ്റ് തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തും. 2019ലോ ശേഷമോ ബിരുദമോ അതിനുമുകളിലുള്ള യോഗ്യതയോ നേടിയവർക്കാണ് അവസരം. താത്പര്യമുള്ളവർ https://forms.gle/vpS4hfWEDe1Dxyri8 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 7356754522, 8448920348

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ആർമി എസ്‌എസ്‌സി ടെക് റിക്രൂട്ട്‌മെന്റ് 2022: 191 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം

ആശാഭവനിൽ ഒഴിവുകൾ 

രാമവർമ്മപുരത്തെ ആശാഭവനിലേയ്ക്ക്  നഴ്സ്, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികകളിലേയ്ക്ക് അഭിമുഖം നടത്തുന്നു. മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ എട്ടാം ക്ലാസ് പാസായവരും 50 വയസിൽ കവിയാത്ത സ്ത്രീകളായിരിക്കണം.  ജെപിഎച്ച്‌എൻ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ  പ്ലസ്ടു യോഗ്യതയ്ക്കൊപ്പം കേരള നഴ്സിംഗ് ആൻഡ് മിഡ്‌ വൈഫ് കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരാകണം. രണ്ട് വർഷം പ്രവൃത്തി പരിചയവും 20-45 വയസിന് മധ്യേ പ്രായമുള്ള സ്ത്രീകളുമായിരിക്കണം.

അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ  അപേക്ഷ ആഗസ്റ്റ് 10ന്  രാവിലെ 10 മണിക്ക്‌ രാമവർമ്മപുരം ആശാഭവനിൽ എത്തിച്ചേരണം. ഫോൺ:  04872328818

ഗസ്റ്റ് ലക്ച്ചറർ നിയമനം

കണ്ണൂര്‍ ഗവ പോളിടെക്നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസ വേതനാടിസ്ഥാനത്തില്‍ വിവിധ എഞ്ചിനിയറിങ്ങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, അധിക യോഗ്യതയുണ്ടെങ്കില്‍ അത്, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ആഗസ്റ്റ് 11ന് രാവിലെ പത്ത് മണിക്ക് എഴുത്ത് പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാവണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/08/2022)

ഫാര്‍മസിസ്റ്റ് നിയമനം

അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഡി.ഫാം, ബി.ഫാം, ഫാം.ഡി കോഴ്സ് പൂര്‍ത്തിയാക്കി ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമനത്തിനുള്ള യോഗ്യത സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗീകരിച്ചതായിരിക്കണം. സമാന ജോലിയില്‍ ഗവ. സ്ഥാപനങ്ങളിലുള്ള പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ഓഗസ്റ്റ് 11 ന്  ഉച്ചക്ക് രണ്ടിന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോ: 0491 2554935

English Summary: Today's Job Vacancies (06/08/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds