1. കേരള ചിക്കൻ പദ്ധതിയിലൂടെ 200 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ. ദിനംപ്രതി 25,000 കിലോ കോഴിയിറച്ചിയാണ് കുടുംബശ്രീ വഴി വിൽപന നടത്തുന്നത്. 2019 മുതൽ ആരംഭിച്ച പദ്ധതിയിലൂടെ 1.81 കോടി കിലോ ചിക്കൻ ഇതുവരെ വിറ്റഴിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 115 ഔട്ട്ലെറ്റുകളും 345 ഫാമുകളുമാണ് പ്രവർത്തിക്കുന്നത്. കോഴിയിറച്ചി ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക, കുടുംബശ്രീ ആംഗങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2019 മുതലാണ് കുടുംബശ്രീ നേരിട്ട് ചിക്കൻ വിൽപന തുടങ്ങുന്നത്. എന്നാലും സംസ്ഥാനത്തിന് ആവശ്യമുള്ള ചിക്കന്റെ ഏകദേശം 60 ശതമാനവും അയൽ സംസ്ഥാനത്ത് നിന്നാണ് എത്തിക്കുന്നത്.
2. റബ്ബര്‍ബോര്‍ഡിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് സെന്ററിൽ വച്ച് റബ്ബറിന് വളമിടുന്നതില്‍ പരിശീലനം നൽകുന്നു. ഈ മാസം 26നാണ് പരിശീലനം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447710405 എന്ന ഫോണ്‍ നമ്പറിലോ 04812351313 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം. ഇ മെയില്‍: training@rubberboard.org.in
3. കോഴിവളം കിലോയ്ക്ക് 3 രൂപ നിരക്കില്‍ വിൽക്കുന്നു. തിരുവനന്തപുരം കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 3 മണി വരെ കോഴിവളം വാങ്ങാം. ആവശ്യമുള്ളവര്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ 0471 2730804 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
4. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സംസ്‌കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. ജാം, ഹല്‍വ, ചില്ലി സോസ്, തക്കാളി സോസ്, പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവ ഇവിടെ തയ്യാറാക്കുന്നു. കൂടാതെ പഴവും പച്ചക്കറികളും ഉണക്കി സൂക്ഷിക്കാനുള്ള പ്രാഥമിക സംസ്‌കരണവും ചെയ്തു കൊടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2370773, 8089173650 എന്നീ ഫോണ്‍ നമ്പറുകളിലോ ccmannuthy@kau.in എന്ന മെയില്‍ മുഖേനയോ ബന്ധപ്പെടാം.