1. News

കോഴിയിറച്ചി @150; ഓണം കഴിഞ്ഞതോടെ വീണ്ടും വില കുതിക്കുന്നു

ഉൽപാദനം കുറഞ്ഞതും കോഴിക്കുഞ്ഞിന്റെ വില കൂടിയതും മൂലം 1 കിലോ കോഴിയിറച്ചിയ്ക്ക് 40 രൂപ വർധിച്ചു

Darsana J
കോഴിയിറച്ചി @150; ഓണം കഴിഞ്ഞതോടെ വീണ്ടും വില കുതിക്കുന്നു
കോഴിയിറച്ചി @150; ഓണം കഴിഞ്ഞതോടെ വീണ്ടും വില കുതിക്കുന്നു

1. ഓണസീസൺ കഴിഞ്ഞതോടെ കേരളത്തിൽ കോഴിയിറച്ചി വില വീണ്ടും ഉയരുന്നു. ഉൽപാദനം കുറഞ്ഞതും കോഴിക്കുഞ്ഞിന്റെ വില കൂടിയതും മൂലം 1 കിലോ കോഴിയിറച്ചിയ്ക്ക് 40 രൂപ വർധിച്ചു. നിലവിൽ 150 രൂപയാണ് ഉയർന്ന വില. ഓണക്കാലത്തു പോലും കോഴിയ്ക്ക് 120 വരെയായിരുന്നു വില. കോഴിയിറച്ചിയ്ക്ക് മാത്രമല്ല, കോഴിക്കുഞ്ഞുങ്ങൾക്കും റെക്കോർഡ് വിലയാണ്. 18 രൂപ വരെയായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് 40 രൂപ വരെയാണ് ഈടാക്കുന്നത്. രാജ്യത്ത് കോഴിയ്റച്ചിയ്ക്ക് ഏറ്റവും കൂടിയ വില ഈടാക്കുന്ന സംസ്ഥാനം അസമാണ്. 145 രൂപയാണ് ഇവിടുത്തെ മൊത്ത വിൽപന നിരക്ക്. കൂടാതെ, ഡൽഹി, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും 130 രൂപയ്ക്ക് മുകളിലാണ് കോഴിവില.

കൂടുതൽ വാർത്തകൾ: LPG Subsidy 275 രൂപ! എഎവൈ റേഷൻ കാർഡുകാർക്ക് ആനുകൂല്യം

2. സെറികള്‍ച്ചര്‍, തേന്‍ സംസ്‌കരണം, ബയോഗ്യാസ് പ്ലാന്റ്, ഫാം വേസ്റ്റ് മാനേജ്‌മെന്റ്, പ്ലാന്റ് ക്വാറന്റീന്‍ തുടങ്ങിയവയ്ക്ക് അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചർ ഫണ്ടിലൂടെ സഹായം നല്‍കുന്നു. തേനീച്ച വളര്‍ത്തല്‍, തേന്‍ ശേഖരണം, സംസ്‌കരണം എന്നിവയ്ക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ വാങ്ങി യൂണിറ്റ് സ്ഥാപിക്കുന്നതിനും, കൃഷിയിട അവശിഷ്ടങ്ങള്‍ സംസ്‌കരിക്കുന്ന യൂണിറ്റുകള്ക്കും ബയോഗ്യാസ് പ്ലാന്റുകള്‍ക്കും അടിസ്ഥാന സൗകര്യമൊരുക്കാനും സഹായമുണ്ട്.

കൂണ്‍കൃഷി, വെര്‍ട്ടിക്കല്‍ ഫാമിംഗ്, ഏറോപോണിക്‌സ്, ഹൈഡ്രോപോണിക്‌സ്, പോളിഹൗസ്, ഗ്രീന്‍ഹൗസ് തുടങ്ങി മുപ്പതോളം ഘടകങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവന്‍ തലത്തിലോ AIF മേഖല കോഡിനേറ്റര്‍മാരുമായോ ബന്ധപ്പെടാം. തിരുവനന്തപുരം 8921540233, 9020060507 കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 6235277042, ഇടുക്കി, എറണാകുളം 9048843776, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം 8075480273, വയനാട് കോഴിക്കോട് 8921785327, കണ്ണൂര്‍, കാസര്‍ഗോഡ് 7907118539. 

3. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തില്‍, അത്യല്‍പാദന ശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈ ആയ കേരഗംഗയുടെ വലിയ തൈകള്‍ വിൽക്കുന്നു. വില 300 രൂപയാണ്. താൽപര്യമുള്ളവർ നേരിട്ടെത്തി വാങ്ങണം.

4. 2022 വര്‍ഷത്തെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. കാവ്, പുഴ, തോട്, കണ്ടല്‍ എന്നിവ സംരക്ഷിക്കുന്നവര്‍ക്കുള്ള ഹരിത വ്യക്തി അവാര്‍ഡ്, മികച്ച സംരക്ഷക കര്‍ഷകന്‍, മികച്ച കാവ് സംരക്ഷണം, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ജൈവവൈവിധ്യ സ്‌കൂള്‍ കോളേജ് സംരക്ഷണ സ്ഥാപനം എന്നിവയ്ക്കാണ് അവാര്‍ഡ് നൽകുന്നത്. ഒക്ടോബര്‍ 10ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0471 2724740, വെബ്‌സൈറ്റ് - www.keralabiodiversity.org. 

English Summary: Chicken price has increased in kerala after onam

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds