തിരുവനന്തപുരം : സംസ്ഥാനത്തെ 941 പഞ്ചായത്തിലും ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി നടപ്പാക്കുന്നു. കുടുംബശ്രീക്കാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ വികസന പദ്ധതികൾ തയ്യാറാക്കുന്നതിന്റെ ചുമതലയിലേക്കാണ് എത്തുന്നത്. ഗ്രാമകം എന്ന പേരിലാവും പദ്ധതി എത്തുക.
ഓരോ നാടിന്റെയും സമ്പൂർണ്ണ വികസനം സാധ്യമാക്കാനുള്ള ഗ്രാമീണ ദരിദ്രയാ ലഘൂകരണ പദ്ധതിയാണ് (Village Poverty Reduction Plan -VRP )നടപ്പിലാക്കുക. എല്ലാ പഞ്ചായത്തിലും ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി ജി പി ഡി പി തയ്യാറാകും.
അത് അടുത്ത സാമ്പത്തിക വർഷത്തെ വികസന പദ്ധതിയുമായി യോജിപ്പിക്കും. പ്രത്യേക അയൽക്കൂട്ട യോഗം ഈയാഴ്ച ആരംഭിക്കും. ജനുവരി 26 നു പഞ്ചായത്തുകൾക്ക് പദ്ധതി സമർപ്പിക്കും. The Village Poverty Reduction Plan (VRP) will be implemented to enable the full development of each country. Grama Panchayat Development Plan GPDP will be prepared in all the panchayats. It will coincide with the development plan for the next financial year. A special neighborhood meeting will begin this week. The plan will be submitted to the panchayats on January 26.
വിവിധ ക്ഷേമ പെൻഷനുകൾ, ഇൻഷുറൻസ് പരിരക്ഷ, തൊഴിലുറപ്പു കാർഡ് തുടങ്ങിയ പദ്ധതികൾ, കൃഷി, മൃഗ പരിപാലനം ,ചെറുകിട സംരംഭം തുടങ്ങിയവയിൽ വ്യക്തികൾക്കും കൂട്ടായ്മകൾക്കുമുള്ള ഉപജീവന പദ്ധതികൾ, സാമൂഹ്യ വികസന പദ്ധതികൾ, റോഡ് , കുടിവെള്ളം, ആരോഗ്യം തുടങ്ങിയ പൊതു സ്വത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണവും വികസനവും ഉൾപ്പെടുന്ന പദ്ധതികൾ എന്നിവയാണ് വി ആർ പി യിൽ ഉൾപെടുത്തുക.
ഗ്രാമകത്തിൽ ജനങ്ങളുടെ ആവശ്യം നേരിട്ട് സമർപ്പിക്കാം. ഇവ സമാഹരിച്ചു പദ്ധതിയാക്കി പഞ്ചായത്തിന് സമർപ്പിക്കും. എ ഡി എസ്സിൽ ക്രോഡീകരിക്കുന്ന വിവരങ്ങൾ വാർഡുതല പദ്ധതിയാക്കും. ഇവ സംയോജിപ്പിച്ചു പഞ്ചായത്തു തല പദ്ധതിയാക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.