വീട്ടുമുറ്റത്തെ ബാങ്കായി തുടങ്ങിയ കുടുംബശ്രീ ഇനി നേരിട്ട് ബാങ്കിങ്ങ് രംഗത്തേക്ക് . കേരളത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മയായ കുടുംബശ്രീക്ക് ഇപ്പോൾ തന്നെ കോടികളുടെ നിക്ഷേപവും വായ്‌പയും വിവിധ ബാങ്കുകളിലുണ്ട്.
ഈയൊരു സാഹചര്യത്തിലാണ് കുടുംബശ്രീ നേരിട്ട് ബാങ്കിങ് രംഗത്തേക്ക് കടക്കുന്നത് .200 കോടിയുടെ മൂലധനമുണ്ടെങ്കിൽ ഇത്തരം ബാങ്കിങ് ലൈസൻസിന് അപേക്ഷിക്കാം.
മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഭാഗമായി നിലവിൽ 4132 കോടി രൂപയുടെ വായ്‌പയാണുള്ളത്. ഇതുവരെയായി കുടുംബശ്രീ യൂണിറ്റുകൾക്കായി നൽകിയിട്ടുള്ള വായ്‌പയുടെ ആകെ മൂല്യം 20,3412 കോടി രൂപയാണ്.
ലഘു സമ്പാദ്യങ്ങളായി വിവിധ ബാങ്കുകളിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടേതായി 5061.83 കോടിയോളം രൂപ നിക്ഷേപവുമുണ്ട്. ഇതിലൂടെയാണ് ബാങ്ക് എന്ന ആശയത്തിലേക്ക് നീങ്ങിയത്.
കുടുംബശ്രീയുടെ ഗവേണിങ് ബോഡി യോഗം ഇക്കാര്യത്തിന് അംഗീകാരം നൽകിയിട്ടുണ്ട്.
വലിയൊരു തുക നിക്ഷേപമായി ഉള്ളതിനാൽ കുടുംബശ്രീക്ക് റിസർവ് ബാങ്കിന്റെ സ്മാൾ ഫിനാൻസ് ബാങ്കിങ് ലൈസൻസ് നേടിയെടുക്കാൻ കഴിയും.
ബാങ്ക് യാഥാർഥ്യമായാൽ കുടുംബശ്രീ അംഗങ്ങൾക്ക് നിലവിൽ ബാങ്ക് കൊടുക്കുന്ന പലിശയേക്കാൾ കുറഞ്ഞ പലിശയ്ക്ക് വായ്‌പ കൊടുക്കാൻ കഴിയും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ബസ് മുതലാളിയും, എഞ്ചിനിയറും വിജയകരമായ സമിശ്ര കൃഷിയിൽ.