Livestock & Aqua

ബസ് മുതലാളിയും, എഞ്ചിനിയറും വിജയകരമായ സമിശ്ര കൃഷിയിൽ.

വിജയകരമായ സമിശ്ര കൃഷി

എഴുതിയത്

ഗിരീഷ് അയിലക്കാട്

ബസ് മുതലാളിയും, എഞ്ചിനിയറും വിജയകരമായ സമിശ്ര കൃഷിയിൽ.

ബസ് ഉടമസ്ഥനായിരുന്ന പിതാവിന്റെയും, റിലയൻസ് ജിയോയിൽ ടെലികോം എഞ്ചിനിയറായ മകന്റെയും വിജയകരമായ സമിശ്ര ഫാം കൃഷി പ്രവർത്തനങ്ങളാണ് പാലക്കാട്, മലമ്മക്കാവ് എന്ന കാർഷിക ഗ്രാമത്തിൽ സജീവമായ് മുന്നേറുന്നത്.

തൃത്താലക്കടുത്ത്,മലമ്മക്കാവ് ചരലിങ്ങൽ രാജനും മകനായ സുരാജുമാണ് മാതൃകാ കൃഷിയിലൂടെ ശ്രദ്ധ നേടുന്നത്.

സമിശ്ര കൃഷി

നെല്ലും, തെങ്ങും, കമുകും, നേന്ത്രവാഴ കൃഷിയും, പശുവളർത്തലും, ആടും, കോഴിയും, മീൻവളർത്തലും, പച്ചക്കറി കൃഷികളുമൊക്കെയായ് ചരലിങ്ങൽ ഭവനം സജീവമാണ്.

എച്ച് എഫ്, ജേഴ്സി ഇനങ്ങളിലായ് പത്തോളം ഗോക്കളാണ് ഫാമിലെ പ്രധാന താരങ്ങൾ.

സഹകരണ സംഘത്തിലാണ് പ്രധാനമായും പാൽവില്പന നടക്കുന്നത്.

ആട് വളർത്തൽ

മലബാറി, സിരോഹി ഇനങ്ങളുള്ള ആട് വളർത്തലും ഇവിടെ വിജയകരമാണ്.

മീൻ വളർത്തൽ

പടുതാകുളത്തിൽ ഒരുക്കിയെടുത്ത മീൻ വളർത്തലും. ഇവിടെ സുഗമമായ് മുന്നേറുന്നുണ്ട്.

ഗ്രോബാഗിലെ പച്ചക്കറി കൃഷികൾക്ക് തിരിനന സമ്പ്രദായം കൂടി നടപ്പിലാക്കിയതും മാതൃകാപരമാണ്.

നെൽകൃഷി

ആറ് ഏക്കറോളമുള്ള നെൽവയലിൽ ജ്യോതിയും, പൊൻമണിയുമൊക്കെ കതിർ വിടർത്തിയങ്ങിനെ നിൽക്കുന്നത് കാണാനഴകുള്ള ഒരു കാഴ്ച തന്നെയാണ്.

കൃഷി വകുപ്പിന്റെ പദ്ധതി പിൻതുണകളും, സപ്ലയ്ക്കോയുടെ നെല്ല് സംഭരണവുമൊക്കെ നെൽകൃഷിയെ വിജയകരമാക്കുന്നുണ്ട്.

നേന്ത്രവാഴകൃഷി

മൂന്ന് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് മുവ്വായിരത്തോളം നേന്ത്രവാഴയും കൃഷിയിറക്കിയിരിക്കുന്നത്.

ഇടവിളയായ് കദളിവാഴയും, പച്ചക്കറികളുമൊക്കെ കൃഷിയിറക്കിയിട്ടുണ്ട്.

തെങ്ങും, കമുകും, കുരുമുളകും

തെങ്ങും, കമുകും, കുരുമുളകും, നാടൻ വാഴകളുമൊക്കെ ചേർന്ന ഒന്നര ഏക്കർ സ്വന്തം തോട്ടവുമുണ്ട്.

മികച്ച വിളവ് നേടിത്തരുന്ന മോഹിത് നഗർ കമുകാണ് തോട്ടത്തിലെ പ്രധാന താരം.

ജീവിതത്തിന്റെ ഭാഗമായ പരമ്പരാഗത കാർഷിക പ്രവർത്തനങ്ങളെ, മറ്റ് കർമ്മ വഴികൾക്കിടയിലും മാറ്റി വെക്കപ്പെടാതെ... വൈവിധ്യ കാർഷിക വഴികളിലൂടേയുള്ള രാജന്റെയും, സുരാജിന്റെയും പ്രയാണങ്ങൾ ഇനിയും തുടരുകയാണ്.....


English Summary: mixed farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine