കുടുംബശ്രീ മിഷൻ രൂപീകൃതമായതു മുതൽ സ്ത്രീകളുടെ സാമൂഹ്യ
ശാക്തീകരണത്തോടൊപ്പം സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് റൂറൽ മൈക്രോ എന്റർപ്രൈസസ് (RME) പദ്ധതി മുഖാന്തിരം വരുമാനദായക പ്രവർത്തനങ്ങളായി വിവിധ മേഖലകളിലെ സംരംഭക പ്രവർത്തനങ്ങൾ വ്യക്തിഗത സംരംഭങ്ങൾ/ഗ്രൂപ്പ് സംരംഭങ്ങൾ എന്നിങ്ങനെ ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു.
റൂറൽ മൈക്രോ എന്റർപ്രൈസസ് (RME) സംരംഭങ്ങളിൽ ഭൂരിപക്ഷം
വരുന്ന കുടുംബശ്രീ അംഗങ്ങളും താൽപ്പര്യം പ്രകടിപ്പിക്കുന്നതും ഏറ്റെടുത്ത്
നടത്തി വരുന്നതും സ്ത്രീപക്ഷ-സ്ത്രീ സൗഹൃദ പ്രവർത്തനങ്ങളായ മൃഗസംരക്ഷണ മേഖല സംരംഭങ്ങളാണ്.
ഇപ്പോൾ എല്ലാ ജില്ലകളിലും കുടുംബശ്രീ ജില്ലാ മിഷനുകൾ വഴി സിഡിഎസ് തലത്തിൽ ഒരു ഗ്രൂപ്പിൽ 5 അംഗങ്ങളടങ്ങുന്ന ജെഎൽജി രൂപീകരിച്ച് സമഗ്ര ഗ്രൂപ്പ് സംരംഭങ്ങളായി മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു വരുന്നു. ആടുഗ്രാമം പദ്ധതിയിൽ ഒരു ഗുണഭോക്താവിന് 5 ആട്ടിൻകുട്ടികൾ എന്ന - രീതിയിൽ ചുരുങ്ങിയത് 5 യൂണിറ്റുകളായും,
ക്ഷീരസാഗരം പദ്ധതിയിൽ ഒരു ഗുണഭോക്താവിന് 2 കറവപ്പശുക്കൾ എന്ന രീതിയിൽ ചുരുങ്ങിയത് 2 ഗ്രൂപ്പുകൾ എന്ന രീതിയിലുമാണ് നടപ്പിലാക്കി വരുന്നത്. ഈ പദ്ധതികൾ രണ്ടിനും ബാങ്ക് ലോൺ, ഗുണഭോക്തൃ വിഹിതം എന്നിവയ്ക്കൊപ്പം കുടുംബശ്രീ മിഷൻ
ധനസഹായമായി ഒരു ഗുണഭോക്താവിന് 10,000 രൂപയുമാണ് ഇപ്പോൾ അനുവദിച്ചു വരുന്നത്.
ഭക്ഷ്യസുരക്ഷ (Food Security & Food Safety) ലക്ഷ്യമാക്കി സംശുദ്ധമായ പാൽ, മുട്ട, ഇറച്ചി എന്നിവകളുടെ ഉത്പാദനവും, സ്വയം പര്യാപ്തതയും, കുടുംബശ്രീ അംഗങ്ങൾക്ക് അധികവരുമാനവും മുൻനിർത്തി വരും ദിനങ്ങളിൽ നിലവിലുള്ള രണ്ട് പദ്ധതികൾക്കൊപ്പം സമഗ മാംസോത്പാദന പദ്ധതി മൂഖേന പോത്തുകുട്ടി/മുരിക്കൂട്ടി പന്നിപരിപാലനം എന്നിവയും സമഗ്ര അടുക്കളത്തോട്ട മുട്ടകോഴി പരിപാലനം, സമഗ്ര താറാവ് വളർത്തൽ
എന്നിവയും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.
സാമൂഹ്യ സംഘടനാ സംവിധാനങ്ങളായ ജില്ലാ കൺസൾട്ടന്റ്, മപ്രകാ - എന്റർപ്രൈസസ് കൺസൾട്ടന്റ് (MEC), റിസോഴ്സ് പേഴ്സൺ(RP), എന്നിവർ വഴി നടപ്പിലാക്കുന്ന പദ്ധതി രൂപീകരണം, പരിശീലനം, പദ്ധതി നടപ്പാക്കൽ, മോണിറ്ററിംഗ് എന്നിവ കുടുംബശ്രീ ആർഎംഇ സംരംഭങ്ങളുടെ എടുത്തു പറയത്തക്ക
സവിശേഷതകളാണ്.
കുടുംബശ്രീ അംഗങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയും
അവർക്ക് അധിക വരുമാനം ഉറപ്പു വരുത്തുകയുമാണ് ഈ പദ്ധതികളിലൂടെ
ലക്ഷ്യമിടുന്നത്.
പദ്ധതി വിവരം
ക്ഷീരസാഗരം പദ്ധതി
ഒരാൾക്ക് - 2 കറവപ്പശുക്കൾ
പദ്ധതി വിഹിതം 125000, ബാങ്ക് ലോൺ സബ്സിഡി തുക - 118750
ഗുണഭോക്തൃ വിഹിതം - 6250, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 43750
5 പേർക്ക് - 10 കറവപ്പശുക്കൾ
പദ്ധതി വിഹിതം 625000, ബാങ്ക് ലോൺ സബ്സിഡി തുക - 593750
ഗുണഭോക്തൃ വിഹിതം - 31250, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 218750
ആടുഗ്രാമം പദ്ധതി
ഒരാൾക്ക് - 4 ആട്ടിൻകുട്ടികൾ പദ്ധതി
- പദ്ധതി വിഹിതം 30000, ബാങ്ക് ലോൺ സബ്സിഡി തുക - 28500
ഗുണഭോക്തൃ വിഹിതം - 1500, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 10000
5 പേർക്ക് - 20 ആട്ടിൻകുട്ടികൾ -
പദ്ധതി വിഹിതം 150000, ബാങ്ക് ലോൺ സബ്സിഡി തുക - 142500
ഗുണഭോക്തൃ വിഹിതം - 7500, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 50000
മാംസ സുരക്ഷാ പദ്ധതി
ഒരാൾക്ക് - 2 പോത്തുകുട്ടി, 3 മൂരിക്കുട്ടി, 5 പന്നി
പദ്ധതി വിഹിതം 30000, ബാങ്ക് ലോൺ സബ്സിഡി തുക - 28500
ഗുണഭോക്തൃ വിഹിതം - 1500, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 10000
5 പേർക്ക് - 10 പോത്തുകുട്ടി, 15 മൂരിക്കുട്ടി, 25 പന്നി
പദ്ധതി വിഹിതം 150000, ബാങ്ക് ലോൺ സബ്സിഡി തുക - 142500
ഗുണഭോക്തൃ വിഹിതം - 7500, കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 50000
അടുക്കളത്തോട്ട മുട്ടക്കോഴി പരിപാലനം പദ്ധതി
ഒരാൾക്ക് - 20 കോഴി കുഞ്ഞുങ്ങൾ
പദ്ധതി വിഹിതം 15000 , ബാങ്ക് ലോൺ സബ്സിഡി തുക - 14250
ഗുണഭോക്തൃ വിഹിതം - 750 , കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 5000
5 പേർക്ക് - 100 കോഴി കുഞ്ഞുങ്ങൾ
പദ്ധതി വിഹിതം 75000 , ബാങ്ക് ലോൺ സബ്സിഡി തുക - 71250
ഗുണഭോക്തൃ വിഹിതം - 3750 , കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 25000
താറാവ് വളർത്തൽ പദ്ധതി
ഒരാൾക്ക് - 50 താറാവ് കുഞ്ഞുങ്ങൾ
പദ്ധതി വിഹിതം 12000 , ബാങ്ക് ലോൺ സബ്സിഡി തുക - 11400
ഗുണഭോക്തൃ വിഹിതം - 600 , കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 4000
5 പേർക്ക് - 250 താറാവ് കുഞ്ഞുങ്ങൾ
പദ്ധതി വിഹിതം 60000 , ബാങ്ക് ലോൺ സബ്സിഡി തുക - 57000
ഗുണഭോക്തൃ വിഹിതം - 3000 , കുടുംബശ്രീ ഇൻസെന്റീവ് സബ്സിഡി - 20000