ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലി കൃഷി ഒരുക്കുന്ന തിരക്കിലാണ് കാസർഗോഡ് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ. ഇത്തവണ കേരളത്തിലെ വീടുകളിൽ പൂക്കളം തീര്‍ക്കാന്‍ കുടുംബശ്രീയുടെ ചെണ്ടുമല്ലികളും വിപണിയിലെത്തും.
കാസർഗോട്ടിലെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ 165 യൂണിറ്റുകളിലാണ് ചെണ്ടുമല്ലി കൃഷി ഒരുക്കുന്നത്.
20.5 ഏക്കര്‍ സ്ഥലത്താണ് പൂക്കള്‍ കൃഷി ചെയ്യുന്നത്. കാസർഗോഡ് ജില്ലയിലെ പള്ളിക്കര, ചെമ്മനാട്, കുമ്പള, കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ എന്നീ സി.ഡി.എസുകള്‍ക്ക് കീഴിലെ വിവിധ ഇടങ്ങളിലാണ് ചെണ്ടുമല്ലികള്‍ കൃഷി ചെയ്യുന്നത്. കയ്യൂര്‍- ചീമേനി സി.ഡി.എസുകള്‍ക്ക് കീഴിലാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ കൃഷി ചെയ്യുന്നത്. 100 യൂണിറ്റുകള്‍ കയ്യൂര്‍ ചീമേനി സി.ഡി.എസുകളുടെ കീഴിലും പൂക്കൾ കൃഷി ചെയ്യുന്നുണ്ട്.
10 സെന്റ് മുതല്‍ 50 സെന്റ് വരെയുള്ള സ്ഥലത്ത് കൃഷി ചെയ്യുന്ന വേറെയും യൂണിറ്റുകള്‍ ഉണ്ട്. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളുടെ തൈകളും, വിത്തുകളും കൃഷിക്കായി ഉപയോഗിച്ച് വരുന്നു.
മഴക്കാല കൃഷി ആയതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധയോടെയാണ് പൂക്കളുടെ പരിചരണമെന്ന് അവർ പറഞ്ഞു. കുടുംബശ്രീയുടെ ഓണ ചന്തകള്‍ വഴി പൂക്കള്‍ വിപണിയിലെത്തിക്കുമെന്ന് അവർ അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഓണത്തിന് പൂക്കള്‍ എത്തിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യത
Pic Courtesy: Pexels.com