കോവിഡ് മഹാമാരി ഒഴിഞ്ഞ് നാടുണര്‍ന്നപ്പോള്‍ വിഷുവിന് വിഷരഹിത പച്ചക്കറിയും നാടന്‍വിഭവങ്ങളുമായി കുടുംബശ്രീയും വിപണിയിലേക്ക്. ജില്ലയിലെ 100 സി.ഡി.എസുകളിലായി 101 സ്ഥലങ്ങളില്‍ ചുരുങ്ങിയത് 3 ദിവസം മുതല്‍ 5 ദിവസം നീണ്ടുനില്‍ക്കുന്ന വിഷു വിപണനമേള സംഘടിപ്പിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ മേഖലയില്‍ നൂതന കാല്‍വയ്പ്പുമായി പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍
രണ്ടായിരത്തില്‍പരം എം.ഇ യൂണിറ്റുകളും ആയിരത്തി അഞ്ഞൂറില്‍പരം സംഘകൃഷി ഗ്രൂപ്പുകളും പങ്കെടുക്കുന്ന മേളയില്‍ കുടുംബശ്രീയുടെ തനത് ഉത്പന്നങ്ങളും, നാടന്‍ പച്ചക്കറികളും, മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളൂം ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 'വിഷു ആഘോഷിക്കാം കുടുംബശ്രീക്കൊപ്പം' എന്ന ആപ്തവാക്യത്തിലൂന്നിയാണ് കുടുംബശ്രീ വിഷു വിപണനമേളകള്‍ സംഘടിപ്പിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വിജയഗാഥ രചിച്ച് പനത്തടിയിലെ ബ്രാൻഡഡ് കുടുംബശ്രീ കൂട്ടായ്മ
സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന ഹരിതമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് വിഷുവിപണനമേളകള്‍ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപന അധ്യക്ഷന്മാര്‍ ചെയര്‍മാനായും സി.ഡി.എസ് ചെയര്‍പേഴ്‌സന്മാര്‍ കണ്‍വീനറായും സംഘാടകസമിതികള്‍ രൂപീകരിച്ചാണ് മേളകള്‍ നടത്തുന്നത്. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധതരം അച്ചാറുകള്‍, ചിപ്‌സുകള്‍, നാടന്‍ പച്ചക്കറികള്‍, കായക്കുലകള്‍, ഉണ്ണിയപ്പം, വിവിധതരം കൊണ്ടാട്ടങ്ങള്‍, പപ്പടങ്ങള്‍, പുളിഞ്ചി, വിവിധ പലഹാരങ്ങള്‍, ധാന്യപൊടികള്‍, വെളിച്ചെണ്ണ, കുത്താമ്പുള്ളി തുണിത്തരങ്ങള്‍, നാളികേരം, ചക്ക കൊണ്ടുള്ള വിവിധ ഉത്പന്നങ്ങള്‍, വിവിധ തരം പായസങ്ങള്‍ എന്നിവ മേളയില്‍ ഉണ്ടായിരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.
കോവിഡ് മഹാമാരി മൂലം പ്രതിസന്ധിയിലായിരുന്ന കുടുംബശ്രീ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് മേളകള്‍ സംഘടിപ്പിക്കുന്നത്. ഈ മേളയിലൂടെ എഴുപത്തിഅഞ്ച് ലക്ഷം രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ:കുടുംബശ്രീ ഹോം ഷോപ്പ് -പ്രാദേശിക ഉത്പന്നങ്ങൾ ഇനി വീട്ടുപടിക്കൽ