1. News

കുടുംബശ്രീ ഹോം ഷോപ്പ് -പ്രാദേശിക ഉത്പന്നങ്ങൾ ഇനി വീട്ടുപടിക്കൽ

മലപ്പുറം: കുടുംബശ്രീ ഉല്പന്നങ്ങളും പ്രാദേശിക ഉല്പന്നങ്ങളും ഇടനിലക്കാരില്ലാതെ ഇനി വീട്ടുപടിക്കലെത്തും. കുടുംബശ്രീ മിഷന്റെ ഹോം ഷോപ്പ് പദ്ധതിയിലൂടെയാണ് അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വിപണി ഒരുക്കാൻ പുതിയ സംവിധാനം വരുന്നത്. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഇത് പ്രവർത്തനം ആരംഭിക്കുകയാണ്.

K B Bainda
വില്പനയിലൂടെ കിട്ടുന്ന തുക ബാങ്കിൽ നിക്ഷേപിക്കും.
വില്പനയിലൂടെ കിട്ടുന്ന തുക ബാങ്കിൽ നിക്ഷേപിക്കും.

മലപ്പുറം: കുടുംബശ്രീ ഉല്പന്നങ്ങളും പ്രാദേശിക ഉല്പന്നങ്ങളും ഇടനിലക്കാരില്ലാതെ ഇനി വീട്ടുപടിക്കലെത്തും. കുടുംബശ്രീ മിഷന്റെ ഹോം ഷോപ്പ് പദ്ധതിയിലൂടെയാണ് അംഗങ്ങൾ ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വിപണി ഒരുക്കാൻ പുതിയ സംവിധാനം വരുന്നത്. കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഇത് പ്രവർത്തനം ആരംഭിക്കുകയാണ്.

കുടുംബശ്രീ പ്രവർത്തകരെ സെയിൽസ് എക്സിക്യൂട്ടീവുകളായി തെരഞ്ഞെടുത്തു ഉത്പന്നങ്ങൾ വീടുകളിലെത്തി വിറ്റഴിക്കുന്നതാണ് പദ്ധതി. The plan is to select Kudumbasree workers as sales executives and sell the products at home.

ജില്ലയിൽ ആദ്യ ഘട്ടം കൊണ്ടോട്ടി ബ്ളോക്കിലാണ് നടപ്പാക്കുന്നത്. 30 യൂണിറ്റുകളിൽ നിന്ന് ആവശ്യമായ ഉല്പന്നങ്ങളും തെരഞ്ഞെടുത്തു. വിജയകരമായി പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലാ ഹോം ഷോപ്പ് മാനേജ്‌മന്റ് ടീമിനെയാണ് മലപ്പുറത്തും നിയോഗിച്ചിട്ടുള്ളത്. ഈ ടീമാണ് കുടുംബശ്രീക്ക് വേണ്ടി പരിശീലനം നൽകുന്നത് . താമസിയാതെ ജില്ലയിൽ നിന്ന് ഒരു ഹോം ഷോപ്പ് മാനേജ്‌മന്റ് ടീമും രൂപീകരിക്കും.

കുടുംബശ്രീ ഉത്പന്നങ്ങൾ സ്വന്തം സംവിധാനം ഉപയോഗിച്ച് താഴെ തട്ടിലേക്കു എത്തിക്കുന്നതാണ് പദ്ധതിയുടെ പ്രത്യേകത. സംരംഭകരിൽ നിന്ന് ശേഖരിക്കുന്ന ഉത്പന്നങ്ങൾ ബ്ലോക്കുകളിൽ സജീകരിക്കുന്ന സ്റോറേജുകളിൽ എത്തിക്കും. സെയിൽസ് എക്സിക്ക്യൂട്ടീവുകൾ ഇവിടെ നിന്നാണ് ഉത്പന്നങ്ങൾ എടുക്കുന്നത്. വില്പനയിലൂടെ കിട്ടുന്ന തുക ബാങ്കിൽ നിക്ഷേപിക്കും.

ജില്ലാ കുടുംബശ്രീ മിഷനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . മാനേജ്‌മന്റ് ടീമുമായി ഉടൻ കരാർ ഒപ്പിട്ടു ഈ മാസം അവസാനത്തോടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് . ആദ്യഘട്ടത്തിൽ 5000 പേർക്കാണ് തൊഴിൽ കിട്ടുക. ജില്ലാ സി ഡി എസ് വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ കോ ഓർഡിനേറ്റർ മാർ നിയന്ത്രിക്കും.

വീടുകളിലെത്തിച്ചു ഉത്പന്നങ്ങൾ വിപണനം നടത്തുന്നത് അയൽക്കൂട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഹൗസ് സെയിൽസ് ഓഫീസേർസ് ( HSO )ആണ്. വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മീഷനായിരിക്കും ഇവരുടെ വരുമാനം. ജില്ലാ മുഴുവൻ വ്യാപിപ്പിക്കുന്നതോടെ കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാകും. ഇതിനോടൊപ്പം സംരംഭകർക്കും അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഒരു മാർക്കറ്റും കൂടി ലഭിക്കുകയാണ്

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടുത്ത നടീൽ സീസണിലേക്കുള്ള ഹൈ ബ്രീഡ് ജാതിതൈ ബുക്കിങ് ആരംഭിച്ചു

English Summary: Kudumbasree Home Shop - Local Products

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds