Updated on: 10 January, 2021 8:15 AM IST
മിനിമം 200 ചതുരശ്ര അടിയുള്ള വിപണന സാധ്യത ഉള്ള കെട്ടിടം ആവശ്യമാണ്.

കുടുംബശ്രീയുടെ പുതിയ പദ്ധതിയാണ് കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോർ. കേരള ഗവണ്മെന്റിന്റെ  വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിന്  വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

മിനിമം 3 പേർ അടങ്ങുന്ന ഗ്രൂപ്പ്‌ സംരംഭം ആയാണ് പദ്ധതി ആരംഭിക്കുന്നതിന് സാധിക്കുക. പദ്ധതിക്കായി മിനിമം 200 ചതുരശ്ര അടിയുള്ള വിപണന സാധ്യത ഉള്ള കെട്ടിടം ആവശ്യമാണ്.

5 ലക്ഷം രൂപ കുടുംബശ്രീ നേരിട്ട് ലോൺ തരുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലോണിന്റെ പലിശ 4% ആയിരിക്കും .

തിരിച്ചടവ് കാലാവധി 5 വർഷവും കൂടാതെ കൃത്യമായി ലോൺ തിരിച്ചടവ് നടത്തുന്നവർക്ക് 6 മാസം കഴിയുമ്പോൾ 50000 രൂപയും ഒരു വർഷം കഴിയുമ്പോൾ വീണ്ടും 50000 രൂപയും 5

വർഷം കൊണ്ട് കൃത്യമായി തിരിച്ചടവ് നടത്തിയാൽ വീണ്ടും ഒരു 50000 രൂപയും കൂടി ആകെ ഒന്നരലക്ഷം രൂപ സബ്‌സിഡി ആയി നൽകുന്നതാണ്.

താല്പര്യം ഉള്ളവർ എത്രയും വേഗം നിങ്ങളുടെ പഞ്ചായത്ത്/നഗരസഭ/ കോർപറേഷനിൽ ഉള്ള കുടുംബശ്രീ സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കയര്‍ മേഖലയില്‍ നൂതന സംരംഭങ്ങള്‍: വെബിനാര്‍ ജനുവരി 15ന്

English Summary: Kudumbasree will give loan at 4% interest to market government products
Published on: 10 January 2021, 07:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now