സംസ്ഥാനത്തെ സ്വകാര്യ തൊഴിൽ മേഖലകളിലെ തൊഴിലാളികളിൽ നിന്നും മികച്ചവരെ കണ്ടെത്തി തൊഴിലാളിൽ അവാർഡ് നൽകുന്നതിനായി തൊഴിലാളികളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.
അപക്ഷ സമർപ്പിക്കേണ്ട അന്തിമ തീയതി ഡിസംബർ 15.
തിരഞ്ഞെടുക്കപ്പെടുന്ന ജില്ലയിലെ തോഴിലാളിക്ക് ക്യാഷ് അവാർഡും പ്രശംസാപത്രവുമാണ് അവാർഡായി നൽകുന്നത്. സെക്യൂരിറ്റി ഗാർഡ്, ചുമട്ടു തൊഴിലാളി, നിർമ്മാണ തൊഴിലാളി, കള്ള് ചെത്തുഴിലാളി, മരംകയറ്റ തൊഴിലാളി,തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, പ്ലാന്റേഷൻ തൊഴിലാളി, സിനിസ് മാൻവുമൺ, നഴ്സ്, ടെക്സ്റ്റയിൽ തൊഴിലാളി, ആഭരണ തൊഴിലാളി,ഗാർഹിക തൊഴിലാളി എന്നീ മേഖലകളിൽ നിന്നുള്ളവരാണ് തൊഴിലാളി ശ്രേഷ്ഠ അവാർഡായി തിരഞ്ഞെടുക്കുന്നത്.
തൊഴിലാളിയിൽ നിന്നും പതിനഞ്ച് ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള നോമിനേഷനും തൊഴിലാളിയെക്കുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയൻ പ്രതിനിധി എന്നിവരുടെ അഭിപ്രായവും ഓണലൈൻ ആയി ശേഖരിക്കും. കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയിട്ടുള്ള തൊഴിലാളികളെ മൂന്ന്ഘട്ടങ്ങളിലായുള്ള ഇന്റർവ്യൂ നടത്തിയതിനു ശേഷമാണ് എവും മികച്ച തൊഴിലാളിയെ തെരഞ്ഞെടുക്കുന്നത്.
തൊഴിലാളികളുടെ എൻട്രികൾ ലേബർ കമ്മിഷണറുടെ വെബ്സൈറ്റ് ആയ
http://lc.kerala.gov.in/ വഴി അയയ്ക്കാം .