Updated on: 25 September, 2022 4:42 PM IST

പത്തനംതിട്ട:  വനാവകാശ നിയമ പ്രകാരം ജില്ലയില്‍ ഭൂമി ലഭിക്കാനുള്ള ആദിവാസികള്‍ക്ക് എല്ലാം ഈ വര്‍ഷം തന്നെ സ്ഥലം ലഭ്യമാക്കുമെന്ന് ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളിന്റെ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിലയ്ക്കലില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അധികാരവും സമ്പത്തും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ താഴേ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയില്‍ മാറ്റമുണ്ടാകും. അവസരങ്ങളും ആനുകൂല്യങ്ങളും ഉപയോഗിക്കുവാന്‍ ജനങ്ങള്‍ കൂടി തയാറാവണം. പഠിക്കുവാന്‍ തയാറായിട്ടുള്ള എല്ലാ കുട്ടികളേയും പഠിപ്പിക്കും. പഠിക്കുവാന്‍ തയാറായിട്ടുള്ള ഒരു കുട്ടിയും പഠിക്കാതിരിക്കാന്‍ പാടില്ല. അതിനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍ പി സ്‌കൂള്‍ എന്ന പേരിലെ ട്രൈബല്‍ എടുത്തുകളയണം. ആ ലേബല്‍ നെറ്റിയില്‍ ഒട്ടിച്ചു നടക്കേണ്ട കാര്യമില്ല. മനുഷ്യരെ ഒന്നായി കാണുകയാണ് വേണ്ടത്. എല്ലാവരും പഠിക്കുന്ന വലിയ സ്‌കൂളാക്കി മാറ്റണം. സ്‌കൂളിനോട് അനുബന്ധിച്ച് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്നു കോടി രൂപ ചിലവഴിച്ചാണ് ആധുനിക നിലവാരത്തില്‍ കെട്ടിടം നിര്‍മിക്കുന്നത്. രണ്ടു നിലകളിലായി 903.44 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിന് ഒന്‍പതു ക്ലാസ് മുറികളും പ്രഥമാധ്യാപകന്റേയും മറ്റ് അധ്യാപകരുടേയും പ്രത്യേകം മുറികളും ഓഡിറ്റോറിയവും, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യവും, കിച്ചണ്‍ ബ്ലോക്കും ഉണ്ടാവും. 18 മാസമാണ് നിര്‍മാണ കാലാവധി.

അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, മുന്‍ എം എല്‍എ രാജു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, പഞ്ചായത്ത് അംഗം മഞ്ജു പ്രമോദ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ രേണുക ഭായ്, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ്മ, ടിഡിഒ എസ്.എസ്. സുധീര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാലന്‍, റാന്നി എഇഒ റോസമ്മ രാജന്‍, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ലെജു പി തോമസ്, റാന്നി  ബി.പി.സി ഷാജി എ സലാം, കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി അലിച്ചന്‍ ആറൊന്നില്‍, ജനതാദള്‍ എസ് പ്രതിനിധി രാമചന്ദ്രന്‍ കണ്ണനു മണ്ണ്, ബിജെപി പ്രതിനിധി പി.എസ്. സന്തോഷ് കുമാര്‍, പിടിഎ പ്രസിഡന്റ് രജിത്ത് കെ രാജ്, ഊര് മൂപ്പന്‍ വി.കെ. നാരായണന്‍, സ്‌കൂള്‍ വികസന സമിതി കണ്‍വീനര്‍ ബിനു പ്ലാമൂട്ടില്‍, ഹെഡ്മാസ്റ്റര്‍ ബിജു തോമസ് അമ്പൂരി തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: Land will be provided to all tribals who want to get land this year: Minister K. Radhakrishnan
Published on: 25 September 2022, 04:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now