നാട്ടിൻ പുറങ്ങളിലെ അതിരുകളിൽ പൂത്തുലഞ്ഞ് നിന്നിരുന്ന ച്ചെടിയാണ് കൊങ്ങിണി . നമ്മുടെ ഓണപൂക്കളത്തിൽ മുന്തി യ ഭാഗവും കൊങ്ങിണി പൂക്കളായിരുന്നു .ഇന്ന് ഇവയുടെ സ്ഥാനം വേലി പടർപ്പിൽ നിന്ന് അലങ്കാര ചട്ടിയിലേക്ക് മാറി .ഇന്ന് ഇവയുടെ നൂറ്റി അമ്പതോളം തരങ്ങൾ നഴ്നറികളിൽ വാങ്ങാൻ കിട്ടും .സപുഷ്പിയായ ഒരു ചെടിയാണ് കൊങ്ങിണി .ഇന്ത്യയിൽ എല്ലായിടത്തും കാണുന്ന ഒരു സസ്യമാണിത് .ഏത് കാലാവസ്ഥയിലും ഇവയ്ക്ക് വരാൻ സാധിക്കും .ഇവയുടെ തണ്ടിനും പൂക്കൾക്കും രൂക്ഷഗന്ധമുണ്ട് . ഇവയ്ക്ക് കീടനാശിനി സ്വഭാവം ഉള്ളതിനാൽ പണ്ട് തുകലിന് വേണ്ടി ഇത് ധാരാളം ഉപയോഗിച്ചിരുന്നു .സുന്ദരി പൂവ് കൊങ്ങിണി കിണി കിണി ,സുഗന്ധി ,അരിപ്പൂച്ചെടി എന്നൊക്കെ പല പേരിൽ അറിയപ്പെടുന്നുണ്ട് .അലങ്കാര സസ്യങ്ങളുടെ കൂട്ടത്തിൽ ഇവ വലിയ സ്ഥാനം പിടിച്ച് വന്നിട്ടുണ്ട് . തണ്ടുകളുടെ സ്ഥാനത്ത് ചെറിയ വള്ളികളായാണ് ഇപ്പോൾ കൊങ്ങിണി പൂക്കൾ കണ്ടു വരുന്നത് .മതിലിലും ചട്ടിയിലും തൂക്കിയിട്ടു വളർത്തുന്ന തരം ചെടികളായി ഇവ മാറി .
ഈ ചെടികൾക്ക് കീടശല്യം വളരെ കുറവാണ് .ഇതിൽ അടങ്ങിയിരിക്കുന്ന ക്യാരിയോ ഫില്ലിൻ ,യൂ കാലിപ്റ്റോൾ , ഹ്യൂമിലിൻ എന്നീ രാസപദാർത്ഥങ്ങളാണ് ചെടിയെ കീടങ്ങളിൽ നിന്ന് സoരക്ഷിക്കുന്നത് . ഇവ കൊതുകിനെ വരെ തടഞ്ഞ് നിർത്തുന്നു . ആഫ്രിക്കൻ രാജ്യങ്ങളിൽ കൊതുകിനെ തുരത്താനുള്ള ചിലവ് കുറഞ്ഞ മാർഗ്ഗമായി അതിരുകളിൽ കൊങ്ങിണിച്ചെടി നട്ട് വളർത്താറുണ്ട് .വളരെ അനായാസം വേര് പിടിച്ച് വളരുന്ന സസ്യമാണിത് .ഒരു തണ്ടിൽ വേര് പിടിച്ചാൽ പിന്നീട് കരുത്തോടെ വളരും ഇടക്ക് കമ്പ് കോതിയാൽ മാത്രമേ ചെടി മറിഞ്ഞ് വീഴാതെ നിൽക്കുകയുള്ളൂ .ഇവയുടെ പൂക്കളിലാണ് കീടനാശിനി സ്വഭാവം കൂടുതൽ കാണപ്പെടുന്നത് .വേനൽ കാലത്താണ് കൊങ്ങിണിയിൽ കൂടുതൽ പൂക്കൾ കാണുന്നത് .