Updated on: 2 June, 2023 9:28 PM IST
ജോയിന്റ് സെക്രട്ടറി / ഡയറക്ടർ/ ഡെപ്യൂട്ടി സെക്രട്ടറി തസ്തികകളിലേക്ക് നിയമനം നടത്തുന്നു

പേഴ്‌സണൽ&ട്രെയിനിംഗ്  വകുപ്പിൽ നിന്ന് ലഭിച്ച നിർദേശ പ്രകാരം കരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി/ ഡയറക്ടർ/ ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള 20 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള  യൂണിയൻ പബ്ലിക് സർവീസ് കമ്മിഷന്റെ 20.05.2023ലെ പരസ്യ നമ്പർ 52/2023 ന്റെ തുടർച്ചയായി, ഗവൺമെന്റിന്റെ ഇനിപ്പറയുന്ന വകുപ്പുകളിൽ/മന്ത്രാലയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോയിന്റ് സെക്രട്ടറി/ ഡയറക്ടർ/ ഡെപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള 17 അധിക തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ആകാശവാണി പാർട്ട് ടൈം കറസ്പോണ്ടൻറിനായി അപേക്ഷകൾ ക്ഷണിച്ചു

  1. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

  2. ഊർജ മന്ത്രാലയം

  3. ഗ്രാമവികസന വകുപ്പ്, ഗ്രാമവികസന മന്ത്രാലയം

  4. കൃഷി, കർഷക ക്ഷേമ മന്ത്രാലയം

  5. സാമ്പത്തിക കാര്യ വകുപ്പ്, ധനകാര്യ മന്ത്രാലയം

  6. കേന്ദ്ര സ്ഥിതിവിവര-പദ്ധതി നിർവ്വഹണ മന്ത്രാലയം

മേൽപ്പറഞ്ഞ മന്ത്രാലയങ്ങളിൽ/വകുപ്പുകളിൽ ലാറ്ററൽ നിയമനത്തിലൂടെ മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും 14 ഡയറക്ടർമാരെയും/ഡെപ്യൂട്ടി സെക്രട്ടറിമാരെയും നിയമിക്കും .

ഉദ്യോഗാർത്ഥികൾക്കുള്ള വിശദമായ പരസ്യവും നിർദ്ദേശങ്ങളും 2023 ജൂൺ 3-ന് കമ്മീഷന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2023 ജൂൺ 3 മുതൽ 2023 ജൂലൈ 3 വരെ അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾ അവരുടെ ഓൺലൈൻ അപേക്ഷയിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. നൽകുന്ന  വിവരങ്ങൾ കൃത്യമാണെന്ന് ഉദ്യോഗാർത്ഥികൾ  ഉറപ്പു വരുത്തണം.

English Summary: Lateral appointment on contract basis to posts of Joint Secy/ Director/Dy Secy
Published on: 02 June 2023, 09:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now