Updated on: 11 February, 2022 6:30 AM IST
LBS Centre for Science and Technology is recruiting for vacant posts

കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിൽ അധ്യാപകരെ നിയമിക്കുന്നു.  തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റ്റാലി/ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കുവാനാണ് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്.  എം.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും അല്ലെങ്കിൽ ബി.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരും നിശ്ചിത കോഴ്‌സിൽ അധ്യാപന പരിചയവും ഉള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ 500 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ 17 ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം.

ഇ-മെയിൽ: courses.lbs@gmail.com. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

സൈനിക സ്കൂളിൽ വിവിധ വിഷയങ്ങളിലെ അധ്യാപന ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടാം.

English Summary: LBS Centre for Science and Technology is recruiting for vacant posts
Published on: 10 February 2022, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now