IRDAI യുടെ നിർദ്ദേശപ്രകാരം, എല്ലാ ഇൻഷുറൻസ് കമ്പനികളും 2021 മുതൽ സരൾ ജീവൻ ഭീമാ, ആരോഗ്യ സഞ്ജീവനി, എന്നി പോളിസികൾ നിർബന്ധമായും ജനങ്ങളിലേക്കെത്തിക്കുന്നതാണ്. ഓരോ ഇൻഷുറൻസ് കമ്പനിയും അവരുടെ പേരിനൊപ്പം ഈ പുതിയ പോളിസികളുടെ പേരുകൾ ചേർത്ത് നൽകുന്നതായിരിക്കും. ഏക രൂപമുള്ള ഈ സ്റ്റാൻഡേർഡ് പോളിസികൾ എല്ലാ പോളിസി ഉടമകൾക്കും ഒരേ തരം പരിരക്ഷ ഉറപ്പാക്കുന്നു. ഇത്തരം ഉത്പന്നങ്ങൾ ഉപഭോക്താക്കളെ ബുദ്ധിപൂർവം select ചെയ്യുന്നതിനും, insurers ഉം insurance company ഉം തമ്മിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചില സന്ദർഭങ്ങളിലുണ്ടാകുന്ന, claim settlement സമയത്ത് കാണാറുള്ള തർക്കങ്ങൾ, തെറ്റായ രീതിയിലുള്ള പോളിസി വില്പന, എന്നിവയ്‌ക്കെല്ലാം ഒരു അറുതി വരുത്തുക എന്നതാണ് IRDAI യുടെ ഉദ്ദേശം.
1. സരൽ ജീവൻ ഭീമ പ്ലാൻ (Standard term life insurance plan)
ഈ പ്ലാൻ ഒരു non-linked, non-participating, personal, pure risk premium life insurance plan ആയിരിക്കും. 2021 ജനുവരി 1 മുതൽ ഈ പോളിസി IRDAI യുടെ നിർദ്ദേശ പ്രകാരം വിപണിയിൽ എത്തുന്നതായിരിക്കും.
Policy കാലയളവിൽ life assured മരിച്ചാൽ നാമ നിർദേശം ചെയ്ത ആൾക്ക് മുഴുവൻ തുകയും ഒറ്റ തവണയായിത്തന്നെ നല്കപ്പെടും. താമസിക്കുന്ന സ്ഥലം, ലിംഗഭേദം, തൊഴിൽ, വിദ്യാഭ്യാസം എന്നീ വ്യത്യാസങ്ങളൊന്നുമില്ലാതെ ആർക്കു വേണമെങ്കിലും ഈ പോളിസി എടുക്കാം. റൈഡർ, ബെനിഫിറ്റ്, ഓപ്ഷൻസ് ഒന്നും ബാധകമല്ല. ആത്മഹത്യ അല്ലാതെ ഒരൂ exclusion ഉം ഉണ്ടാവില്ല. 18 മുതൽ 65 വയസ്സു വരെയാണ് പ്രായപരിധി. പോളിസി കാലാവധി 5 മുതൽ 40 വയസ്സും, പരമാവധി maturity പ്രായം 70 ആയിരിക്കും. 5 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് sum assured. പതിവു പ്രീമിയം 5,10 വർഷത്തേക്ക്, പരിമിതമായ പ്രീമിയം പേയ്‌മെന്റ് കാലാവധി.
2. ആരോഗ്യ സഞ്ജീവനി പോളിസി (Health and life insurance plan)
ഈ ഇൻഷുറൻസ് പ്ലാൻ എല്ലാ കമ്പനികളും 2021 ഏപ്രിൽ 1 മുതൽ വിപണിയിൽ എത്തിയ്ക്കുന്നതിനും, 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക (sum assured )ഉള്ള ഒരു insurance plan അവതരിപ്പിക്കണമെന്നുമാണ് IRDAI യുടെ നിർദ്ദേശം. ആരോഗ്യ സഞ്ജീവനി പോളിസി എന്നതിനൊപ്പം ഇൻഷുറൻസ് കമ്പനിയുടെ പേരും ചേർത്തി വേണം അവതരിപ്പിക്കാൻ. ഓരോ വർഷത്തേക്കും പ്രീമിയം ഈടാക്കുന്ന രീതിയിലായിരിക്കണം പോളിസി.
ഈ പോളിസികൾ നിലവിൽ വന്നാൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
* ആശുപത്രിയിൽ കിടത്തി ചികിത്സയുടെ (inpatient treatment) ചിലവുകൾ
* തിമിരം ശസ്ത്രക്രിയ പോലെ, കിടത്തി ചികിത്സ (inpatient treatment) ആവശ്യമില്ലാത്തവയ്ക്കുള്ള ചിലവുകൾ
* ദന്ത ചികിത്സ, പ്ലാസ്റ്റിക് സർജറി, മറ്റ് അസുഖം, അപകടം മൂലം ആംബുലൻസ് സേവനം (2000 രൂപ എന്ന പരിധി)
* ആയുഷ് പദ്ധതി പ്രകാരമുള്ള ആശുപത്രി ചികിത്സ
* ആശുപത്രി വാസത്തിനു 30 ദിവസം മുൻപുള്ള ചികിത്സ ചിലവുകൾ
* ഡിസ്ചാർജിനു ശേഷം 60 ദിവസം വരെയുള്ള ചികിത്സ ചെലവുകൾ
മറ്റു വ്യവസ്ഥകൾ :
* കുടുംബാംഗങ്ങളെ മുഴുവനും ഉൾപ്പെടുത്തികൊണ്ടുള്ള family floater രീതിയിലുള്ളതായിരിക്കണം പ്ലാൻ.
* പോളിസി portable ആയിരിക്കണം
* പ്രീമിയം ഇന്ത്യ മുഴുവനും ഒരേ നിരക്ക് ആകണം.
* ക്ലെയിം ഇല്ലാത്ത ഓരോ വർഷവും കഴിയുമ്പോൾ 5% വീതം 50%വരെ ഇൻഷുറൻസ് തുക കൂട്ടണം. IRDAI ഇടപെട്ടു നടപ്പാക്കുന്ന ഈ രണ്ടു പദ്ധതികളും ജനങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് ആശിക്കാം. എൽഐസി പോളിസി: പ്രതിമാസം 150 രൂപ നിക്ഷേപിച്ച്, തിരിച്ച് 19 ലക്ഷം നേടുക. കൂടുതൽ വിവരങ്ങൾ
#krishijagran #kerala #insurance #policy #irdai #fund