ഏപ്രിൽ 4, 2020 ന്, ലൈഫ് ഇൻഷ്യുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) നടനടത്താനിരുന്ന അസിസ്റ്റന്റ് എഞ്ചിനീയർ/ അസിസ്റ്റന്റ് ആർക്കിടെക്ട്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (സ്പെഷ്യലിസ്റ്റ്) പ്രിലിമിനറി പരീക്ഷയുടെ പുതിയ തീയതിയാണ് പ്രഖ്യാപിച്ചത്.
കോവിഡ് സാഹചര്യത്തെ തുടർന്നാണ് പരീക്ഷ മാറ്റിവെച്ചിരുന്നത്. പരീക്ഷ ഓഗസ്റ്റ് 28നാണ് നടക്കുക. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലൈഫ് ഇൻഷ്യുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) യുടെ ഔദ്യോഗിക വെബ്സൈറ്റായ licindia.in ൽ വന്നിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ് ഉടൻ തന്നെ തന്നെ വെബ്സൈറ്റിൽ ലഭ്യമാകും.
റീസണിംഗ് എബിലിറ്റി, ഇംഗ്ലീഷ് ലാങ്ക്വേജ്, വൊക്കാബുലറി ആൻഡ് കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിവയടങ്ങിയതാണ് പരീക്ഷ. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ 70 മാർക്കിന്റേതായിരിക്കും. 100 ചോദ്യങ്ങളുണ്ടാകും. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾക്ക് മെയിൻസ് പരീക്ഷയുണ്ടായിരിക്കും. ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് എന്നിവ അടങ്ങിയതാണ് മെയിൻസ് പരീക്ഷ. ഓൺലൈൻ രീതിയിലായിരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക.
218 അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിലേക്കാണ് പരീക്ഷ നടക്കുന്നത്. ഓൺലൈൻ അപേക്ഷ ഫെബ്രുവര് 25 ന് ആരംഭിച്ച് മാർച്ച് 15ന് അവസാനിച്ചിരുന്നു. കൂടുതൽ വിവരങ്ങളറിയാൻ എൽ.ഐ.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.