Updated on: 9 October, 2022 7:44 PM IST
LIC Dhan Rekha Insurance Policy: Minimum cover of Rs.2 lakh

പോളിസിയെടുത്തവർക്ക് പരമാവധി സാമ്പത്തിക സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ   എൽഐസി അവതരിപ്പിച്ച പോളിസിയാണ് ധൻ രേഖ ഇൻഷുറൻസ് പോളിസി. ഇത് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ് പോളിസിയാണ്. പോളിസി കാലയളവിൽ പോളിസി ഉടമ മരണപ്പെട്ടാൽ പോളിസി തുക അയാളുടെ കുടുംബത്തിന് കൈമാറ്റം ചെയ്യപ്പെടുന്നു. എന്നാൽ കുറഞ്ഞത് രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയാണ് എൽഐസി ഈ പോളിസിക്ക് അനുവദിച്ചിട്ടുള്ളത്. എന്നാൽ മാക്സിമം പരിരക്ഷയിൽ പരിധികളില്ല. അടക്കുന്ന പ്രീമിയം തുക അനുസരിച്ചാണ് ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത്. 25,000 രൂപയുടെ ഗുണിതങ്ങളായിട്ടായിരിക്കും തുക ലഭിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: LIC ജീവന്‍ ലാഭ് പോളിസി: 262 രൂപ മാറ്റി വയ്ക്കൂ, 20 ലക്ഷം രൂപ കൈയിലെത്തും

20 വർഷം, 30 വർഷം, 40 വർഷം എന്നിങ്ങനെയാണ് എൽഐസി പോളിസി കാലാവധികൾ നിശ്ചയിച്ചിരിക്കുന്നത്. സിംഗിൾ പ്രീമിയം ബാധകമല്ല. 20 വർഷത്തെ പോളിസി ടേമിന് 10 വർഷവും 30 വർഷത്തെ പോളിസി ടേമിന് 15 വർഷവും 40 വർഷത്തെ പോളിസി ടേമിന് 20 വർഷവുമാണ് പരിമിതമായ പ്രീമിയം. 20 വർഷത്തെ പോളിസിയെടുക്കാൻ 8 വയസും 30 വർഷത്തെ പോളിസി ടേമിന് 3 വയസും 40 വർഷത്തെ പോളിസിയെടുക്കാൻ 3 മാസവുവാണ് ഏറ്റവും കുറഞ്ഞ പ്രായം. എന്നാൽ 20 വർഷത്തെ പോളിസി ടേമിന് 55 വയസും 30 വർഷത്തെ പോളിസി ടേമിന് 45 വയസും 40 വർഷത്തെ പോളിസി ടേമിന് 35 വയസുമാണ് പരമാവധി പ്രായ പരിധി.

ബന്ധപ്പെട്ട വാർത്തകൾ: LIC PMVVY: മുതിർന്ന പൗരന്മാർക്ക് പ്രതിമാസ പെൻഷൻ 9250 രൂപ വരെ വാഗ്ദാനം ചെയ്യുന്നു, വിശദാംശങ്ങൾ

ധൻരേഖ പോളിസി ഉടമ പോളിസി കാലയിളവിനിടെ മരിക്കുകയാണെങ്കിലും സം അഷ്വേർഡ് തുകക്ക് അർഹരായിരിക്കും. അഷ്വേർഡ് ഓൺ ഡെത്ത് തുക പ്രീമിയം പേയ്‌മെന്റിന്റെ 105 % ൽ കുറവായിരിക്കുകയില്ല എന്നത് കൂടാടെ എക്സ്ട്രാ പ്രീമിയം തുക ലഭിക്കുകയും ചെയ്യും. കൂടാതെ കുടിശ്ശിക പ്രീമിയങ്ങൾ അടച്ച് പോളിസി കാലാവധിയിലാണ് നിങ്ങളെങ്കിൽ ഗ്യാരണ്ടിയുള്ള ഒരു അധിക തുക കൂടി ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: LIC Saral Pension scheme; 40 വയസ് മുതൽ 12,000 രൂപ പ്രതിമാസ പെൻഷൻ

പോളിസിയുടെ സറണ്ടർ മൂല്യത്തിനുള്ളിൽ താഴെ പറയുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി പോളിസിക്ക് കീഴിൽ ലഭ്യമായ ഒരു ലോൺ നിങ്ങൾക്ക് എടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. സിംഗിൾ പ്രീമിയം പേയ്‌മെന്റ് പോളിസികൾക്ക് കീഴിൽ, പോളിസി പൂർത്തിയാക്കി 3 മാസത്തിന് ശേഷമോ അല്ലെങ്കിൽ ഫ്രീ-ലുക്ക് കാലയളവ് അവസാനിച്ചതിന് ശേഷമോ, പോളിസി കാലയളവിൽ ഏത് സമയത്തും ലോൺ എടുക്കാം. ബാധകമായ നികുതികൾ പോളിസി ഹോൾഡർ അടയ്‌ക്കേണ്ടതാണ്.

English Summary: LIC Dhan Rekha Insurance Policy: Minimum cover of Rs.2 lakh
Published on: 09 October 2022, 07:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now