Updated on: 25 April, 2022 11:22 AM IST
LIC IPO Latest: പുതിയ വാർത്ത! 3.5% ഓഹരികൾ വിൽക്കും, തുക വെട്ടിക്കുറച്ചു

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി), ഐപിഒ (IPO)യിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുക കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. 63000 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട സ്ഥാനത്ത്, ഐപിഒയുടെ മൂല്യം 21,000 കോടിയായി കുറയ്ക്കുന്നതിന് എല്‍ഐസി ബോര്‍ഡ് യോഗം തീരുമാനിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: എൽഐസി ജീവൻ ലാഭ് പോളിസി; പ്രതിദിനം 8 രൂപ നിക്ഷേപിക്കുക, 17 ലക്ഷം സമ്പാദ്യം

ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ 3.5% ഓഹരികൾ സർക്കാർ വിൽക്കും. 3.5% ഓഹരി വിറ്റ് 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ തയ്യാറെടുക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചു.

3.5 ശതമാനം ഓഹരികൾ വിറ്റ് 21,000 കോടി രൂപ സർക്കാർ സമാഹരിക്കും. ഇതനുസരിച്ച് എൽഐസിയുടെ മൂല്യം 6 ലക്ഷം കോടി രൂപയാണ്. നേരത്തെ എൽഐസിയുടെ വിപണി മൂല്യം 17 ലക്ഷം കോടി രൂപയോളം വരുമെന്നായിരുന്നു സർക്കാർ കണക്കാക്കിയിരുന്നത്.
ഗ്രീന്‍ഷൂ ഓപ്ഷൻ വഴിയാണ് 9,000 കോടി രൂപ കൂടി ഐപിഒയിലൂടെ സമാഹരിക്കുന്നത്. അതിനാൽ ഐപിഒയിലൂടെ ലക്ഷ്യമിടുന്ന ആകെ തുക 30,000 കോടി രൂപയിലേക്ക് ഉയരും. അതായത്, മുൻപ് തീരുമാനിച്ചതിനേക്കാൾ കൂടുതല്‍ ഓഹരികള്‍ ഐപിഒയിലൂടെ വിൽക്കുന്നതാണ് ഗ്രീന്‍ഷൂ ഓപ്ഷന്‍.

ഐപിഒ ലോഞ്ച് സംബന്ധിച്ച് സർക്കാർ ഈ ആഴ്ച തീരുമാനമെടുത്തേക്കും

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സ്റ്റോക്ക് ലിസ്റ്റ് ചെയ്യാൻ സർക്കാർ താൽപ്പര്യപ്പെടുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐപിഒ ലോഞ്ച് സംബന്ധിച്ച് ഈ ആഴ്ച സർക്കാർ തീരുമാനമെടുത്തേക്കുമെന്ന് വ്യാഴാഴ്ച നേരത്തെ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

മെയ് രണ്ടിന് ഐപിഒ ആരംഭിക്കുമെന്നും സൂചനകളുണ്ട്. ഇൻഷുറൻസ് കമ്പനി സമാഹരിക്കുന്ന തുക 21000 കോടിയായി , രാജ്യത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡ് എല്‍ഐസിയ്ക്ക് മാത്രം സ്വന്തം.
2022 മാർച്ചോടെ ഐപിഒ ആരംഭിക്കാനായിരുന്നു സർക്കാർ പദ്ധതിയിട്ടിരുന്നത്. എന്നാൽ റഷ്യ- യുക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ വിപണി വികാരം പ്രതികൂലമായതോടെ ഇത് മാറ്റിവക്കുകയായിരുന്നു. ഇപ്പോൾ വിപണി വീണ്ടും മെച്ചപ്പെട്ടതിനാൽ സർക്കാർ വീണ്ടും ഐപിഒ നടപ്പിലാക്കാൻ ഒരുങ്ങി.

ബന്ധപ്പെട്ട വാർത്തകൾ: മാസം തോറും 5000 രൂപ പെന്‍ഷന്‍; കർഷകർക്ക് കൈത്താങ്ങായി കേരള സർക്കാരിന്റെ പുതിയ പദ്ധതി
മെയ് 12 വരെ സർക്കാരിന് സമയമുണ്ട്. എല്‍ഐസി ബോര്‍ഡ് യോഗം തീരുമാനത്തിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി കൂടി ആവശ്യമാണ്. അംഗീകാരത്തിനായുള്ള പുതിയ പേപ്പറുകൾ ഫയൽ ചെയ്യാതെ തന്നെ ഒരു ഐപിഒ സമാരംഭിക്കാൻ സർക്കാരിന് മെയ് 12 വരെ സമയമുണ്ട്.

ഐ‌പി‌ഒ ഇതുവരെ സമാരംഭിച്ചിട്ടില്ലെങ്കിൽ, മൂന്ന് മാസത്തെ പുതുക്കിയ ഫലങ്ങൾക്കൊപ്പം പുതിയ പേപ്പറുകളും ഫയൽ ചെയ്യേണ്ടതായി വരും. ഇത് ഓഗസ്റ്റിലേക്കോ സെപ്റ്റംബറിലേക്കോ തുടർന്ന് മാറ്റിവയ്ക്കേണ്ടതായും വരും.എൽഐസിയുടെ ഏതാനും ഓഹരികൾ വിറ്റ് സർക്കാരിന് 30,000 കോടി രൂപ സമാഹരിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: LIC ജീവൻ ഉമാങ് പോളിസി: ദിവസവും 44 രൂപ, 27 ലക്ഷം വരെ സമ്പാദിക്കാം

ലിസ്റ്റിങ്ങിന് ശേഷം, എൽഐസിയുടെ വിപണി മൂല്യനിർണയം RIL, TCS പോലുള്ള മുൻനിര കമ്പനികളുമായി മത്സരിക്കും. എങ്കിലും, ഇന്ത്യൻ ഓഹരി വിപണിയിലെ എക്കാലത്തെയും വലിയ ഐപിഒ എൽഐസിയുടെ തന്നെയായിരിക്കും.

English Summary: LIC IPO Latest: Govt To Sell 3.5% Stake, Rs 21,000 Crore To Be Fetched
Published on: 25 April 2022, 11:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now