Updated on: 24 July, 2024 7:04 PM IST
LIC Jeevan Azad: Rs 5 Lakh at low premium

എൽഐസി അടുത്ത കാലത്തിറക്കിയ മറ്റൊരു പുതിയ പോളിസിയാണ് എൽഐസി ജീവൻ ആസാദ്. സമ്പാദ്യത്തിനൊപ്പം ഇൻഷുറൻസും ലഭ്യമാക്കാമെന്നതാണ് ഈ പോളിസിയുടെ സവിശേഷത. എൽഐസി ജീവൻ ആസാദ് 868 പ്ലാൻ ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക മാത്രമല്ല സമ്പാദ്യം എന്ന നിലയിലും ഗുണകരമാകും.

എൽഐസി ജീവൻ ആസാദ് നോൺ-ലിങ്ക്ഡ് ലിമിറ്റഡ് പ്രീമിയം എൻഡോവ്‌മെന്റ് പ്ലാനാണ്. പോളിസി കാലാവധിയേക്കാൾ എട്ട് വർഷം കുറച്ച് പ്രീമിയം അടച്ചാൽ മതിയാകും എന്നതാണ് ഒരു പ്രധാന ആകർഷണം. ഉദാഹരണത്തിന് 20 വർഷത്തെ പോളിസി കാലാവധി തിരഞ്ഞെടുക്കുകയാണെങ്കിൽ, പ്രീമിയം 12 വർഷം അടച്ചാൽ മതിയാകുംപരിമിതമായ പ്രീമിയം പേയ്‌മെന്റ് ഓപ്ഷനുണ്ട്. പോളിസി കാലയളവിൽ പോളിസി ഉടമ മരണമടഞ്ഞാൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. അത്യാവശ്യഘട്ടങ്ങളിൽ പോളിസിയിൽ നിന്ന് വായ്പയെടുക്കാം.

പോളിസി പ്രകാരം, ഏറ്റവും കുറഞ്ഞ സം അഷ്വേർഡ് തുക രണ്ട് ലക്ഷം രൂപയാണ്. ഏറ്റവും ഉയർന്ന തുക അഞ്ച് ലക്ഷം രൂപയും. 15 മുതൽ 20 വർഷം വരെയുള്ള കാലയളവിലേക്ക് പോളിസി എടുക്കാം.
മൂന്ന് മാസം മുതലുള്ള കുഞ്ഞിൻെറ പേരിൽ പോലും പോളിസി എടുക്കാം. പോളിസി എടുക്കുന്നതിനുള്ള ഏറ്റവും ഉയർന്ന പ്രായം 50 വയസ്സാണ്. വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ ഇടവേളകളിൽ പോളിസി അടയ്ക്കാം. പ്രീമിയം അടയ്‌ക്കുന്ന കാലാവധി പോളിസി ടേമിൽ നിന്ന് എട്ട് വർഷം കുറച്ചായിരിക്കും.

പദ്ധതിക്ക് കീഴിൽ ഒരു പോളിസി ഉടമ 12 വർഷത്തേക്ക് എല്ലാ വർഷവും 25,120 രൂപ പ്രീമിയം അടച്ചാൽ മൊത്തം അടച്ച തുക 3,01440 രൂപ ആയിരിക്കും. എന്നാൽ മെച്യൂരിറ്റി കാലാവധിയിൽ ലഭിക്കുന്ന തുക ഏകദേശം അഞ്ച് ലക്ഷം രൂപ ആയിരിക്കും. പദ്ധതി കാലയളവിൽ പോളിസി ഉടമ മരണമടഞ്ഞാൽ ആശ്രിതർക്ക് ഉയർന്ന സം അഷ്വേർഡ് തുക നോമിനിക്ക് ലഭിക്കുകയും ചെയ്യും.

English Summary: LIC Jeevan Azad: Rs 5 Lakh at low premium
Published on: 24 July 2024, 05:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now