Updated on: 22 November, 2021 2:49 PM IST
money

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി, LIC) വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ നിങ്ങൾക്ക് നല്ല ആനുകൂല്യങ്ങളുള്ള സുരക്ഷിത നിക്ഷേപ പദ്ധതി വേണമെങ്കിൽ മികച്ച ഓപ്ഷനാണ്. ഈ പോളിസി, ഉപഭോക്താവിനായി എൽഐസി വാഗ്ദാനം ചെയ്യുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ്. എൽഐസി ജീവൻ ലാഭ് പോളിസിയിൽ, പ്രതിദിനം 8 രൂപ മാത്രം നിക്ഷേപിച്ച് നിങ്ങൾക്ക് ഈ പോളിസിയിൽ നിന്ന് 17 ലക്ഷം രൂപ ലഭിക്കും.

എൽഐസി ജീവൻ ലാബ് പദ്ധതിയും അതിന്റെ നേട്ടങ്ങളും
എൽഐസിയിൽ നിന്നുള്ള സമയബന്ധിതവും എന്നാൽ പരിമിതമായ പ്രീമിയം അടയ്‌ക്കുന്നതും ലിങ്ക് ചെയ്യാത്തതുമായ എൻഡോവ്‌മെന്റ് പ്ലാനാണ് ജീവൻ ലാബ്. ഇത് സുരക്ഷിതത്വവും സമ്പാദ്യവും നൽകുന്നു. മാത്രമല്ല കാലാവധി പൂർത്തിയാകുമ്പോൾ, പോളിസി ഉടമയ്ക്ക് ഒറ്റത്തവണ പണം ലഭിക്കും.

ഏതെങ്കിലും കാരണവശാൽ പോളിസി ഉടമ പെട്ടെന്ന് മരണപ്പെട്ടാൽ, പോളിസി കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കുടുംബത്തിന് ഈ പ്ലാൻ സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.

ഈ സ്കീമിന് കീഴിൽ നിങ്ങളുടെ ഫണ്ടുകൾ തികച്ചും സുരക്ഷിതമാണ്.

ഭാവിയിൽ നിങ്ങളുടെ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസം, വീട് വാങ്ങൽ, മറ്റെന്തെങ്കിലും ആവശ്യങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഈ എൽഐസി പ്ലാനിൽ നിക്ഷേപിക്കാം. പണത്തിന്റെ ആനുകൂല്യങ്ങൾക്ക് പുറമെ, ഈ പ്ലാനിൽ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടുന്നു.

എൽഐസി ജീവൻ ലാബ് പോളിസിയുടെ പ്രയോജനങ്ങൾ

എൽഐസിയുടെ ജീവൻ ലാബ് പോളിസി സമ്പാദ്യവും പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു.

8 നും 59 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് ഈ പോളിസി ലഭ്യമാണ്.

നിങ്ങൾക്ക് 16 മുതൽ 25 വർഷം വരെയുള്ള ഇൻഷുറൻസ് കാലാവധി തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്.

പദ്ധതിയുടെ ഏറ്റവും കുറഞ്ഞ പരിരക്ഷ തുക 2 ലക്ഷം രൂപയാണ്.

നിങ്ങൾക്ക് നിക്ഷേപിക്കാവുന്ന പരമാവധി തുക പരിധിയില്ലാത്തതാണ്.

മൂന്ന് വർഷം തുടർച്ചയായി പ്രീമിയം അടച്ചതിന് ശേഷം, പോളിസി ഉടമകൾക്ക് അവരുടെ നിക്ഷേപത്തിന്മേൽ വായ്പ തേടാവുന്നതാണ്.

പ്രീമിയത്തിൽ നികുതി ഇളവ് ലഭ്യമാണ്.

പോളിസി ഉടമയുടെ മരണത്തിൽ, നോമിനിക്ക് സം അഷ്വേർഡും ബോണസ് ആനുകൂല്യങ്ങളും ലഭിക്കും.

എൽഐസി ജീവൻ ലാഭ് പ്ലാനിന്റെ പ്രയോജനം നേടുന്നതിനുള്ള പ്രായപരിധി

ഈ സ്കീം പ്രയോജനപ്പെടുത്തുന്നതിന്, ഗുണഭോക്താവിന്റെ കുറഞ്ഞ പ്രായം 8 വർഷവും പരമാവധി പ്രായം 59 ഉം ആണ്.

English Summary: LIC jeevan labh Policy; Invest Rs 8 per day, save Rs 17 lakh
Published on: 22 November 2021, 02:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now