Updated on: 28 March, 2024 11:41 AM IST
LIC Jeevan Shiromani: Earn upto 1 crore in just four years

സാധാരണക്കാർ അടക്കം എല്ലാ തരക്കാർക്കും ആനുകൂല്യം ലഭിക്കുന്ന തരത്തിലുള്ള പോളിസികൾ എല്ലാ കാലങ്ങളിലും  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.  ഇത്തരം എൽ.ഐ.സി പോളിസിയുടെ പലിശ നിരക്ക് സ്റ്റോക്ക് മാർക്കറ്റ് ചലനത്തെ ആശ്രയിക്കുന്നില്ല എന്നതുകൊണ്ട്  സുരക്ഷിതമായി നിക്ഷേപം വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതി നേട്ടം തരും. ഇത്തരത്തിൽ എൽ.ഐ.സി അവതരിപ്പിച്ച മറ്റൊരു പോളിസിയാണ് എൽ.ഐ.സി ജീവൻ ശിരോമണി.  ഈ പദ്ധതി ഏതൊരു നിക്ഷേപകനെയും വെറും നാലു വർഷത്തെ നിക്ഷേപം കൊണ്ട് കോടിശ്വരനാക്കുന്നു.

ഒരു നോൺ ലിങ്ക്ഡ്, വ്യക്തിഗത, ലൈഫ് അഷ്വറൻസ് സേവിംഗ്‌സ് പ്ലാനാണ് എൽ.ഐ.സി ജീവൻ ശിരോമണി പോളിസി . ഇത് പരിമിതമായ പ്രീമിയം പേമെന്റ് മണി ബാക്ക് ലൈഫ് ഇൻഷുറൻസ് പ്ലാനാണ്. ഏറ്റവും കുറഞ്ഞ ബേസിക് സം അഷ്വേർഡ് ഒരു കോടി രൂപയാണ്. ഉയർന്ന ആസ്തിയുള്ള വ്യക്തികളെ ടാർഗറ്റ് ചെയ്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന പ്ലാനാണിത്. ഈ പ്ലാനിന് കീഴിൽ ഗ്യാരണ്ടീഡ് കൂട്ടിച്ചേർക്കലുകൾ ആദ്യ അഞ്ച് വർഷത്തേക്ക് ആയിരം അടിസ്ഥാന സം അഷ്വേർഡിന് 50 രൂപ നിരക്കിലും, ആറാം പോളിസി വർഷം മുതൽ പ്രീമിയം അടയ്ക്കുന്ന കാലാവധി അവസാനിക്കുന്നത് വരെ അടിസ്ഥാന സം അഷ്വേർഡിന് 55 രൂപയും ലഭിക്കും. കൂടാതെ, ലോയൽറ്റി കൂട്ടിച്ചേർക്കലുകളുടെ രൂപത്തിലും നേട്ടം ലഭിക്കും.

എൽ.ഐ.സി ജീവൻ ശിരോമണി പ്ലാൻ ലഭിക്കാൻ പോളിസി ഉടമയ്ക്ക് കുറഞ്ഞത് 18 വയസ് പ്രായമുണ്ടായിരിക്കണം. പോളിസി കാലാവധി 14 വർഷം 55 വർഷം, പോളിസി കാലാവധി 16 വർഷം 51 വർഷം, പോളിസി കാലാവധി 48 വർഷം 18 വർഷം, പോളിസി കാലാവധി 45 വർഷം 20 വർഷം എന്നിങ്ങനെയാണ്. അതായത് കാലാവധി പൂർത്തിയാകുമ്പോൾ, പോളിസി ഉടമയ്ക്ക് 69 വയസിന് മുകളിൽ പ്രായമുണ്ടാകരുത്.

ബന്ധപ്പെട്ട വാർത്തകൾ: എല്‍ഐസി ജീവന്‍ ഉത്സവ് പ്ലാന്‍: ജീവിതകാലം മുഴുവനുള്ള വരുമാനത്തോടൊപ്പം ഇൻഷുറൻസും

ഒരു കോടി രൂപ നേടേണ്ട വിധം

ജീവൻ ശിരോമണി പോളിസി ഒരു കോടി രൂപയുടെ അടിസ്ഥാന സം അഷ്വേർഡ് നൽകുന്നുണ്ട്. പോളിസി ഉടമ ഈ പോളിസിയിൽ നാല് വർഷത്തേക്ക് മാത്രം നിക്ഷേപിച്ചാൽ മതിയാകും. എൽ.ഐ.സി ജീവൻ ശിരോമണി പോളിസിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പോളിസി ഉടമ ഓരോ മാസവും ഏകദേശം 94,000 രൂപ പ്രതിമാസ പ്രീമിയം അടയ്ക്കേണ്ടതുണ്ട്. അതിനുശേഷം അയാൾക്ക് അല്ലെങ്കിൽ അവൾക്ക് വരുമാനം ലഭിക്കും. മുകളിൽ പറഞ്ഞപോലെ എൽ.ഐ.സി ജീവൻ ശിരോമണി പോളിസി നാല് വ്യത്യസ്ത ടേമുകളിലായി പക്വത പ്രാപിക്കും- 14, 16, 18, 20 വർഷം.

English Summary: LIC Jeevan Shiromani: Earn upto 1 crore in just four years
Published on: 27 March 2024, 05:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now