Updated on: 4 July, 2022 7:13 PM IST
LIC Jeevan Tarun Policy: Get Rs 8.5 Lakhs by investing Rs 150 daily

അപകടസാധ്യതയില്ലാതെ സുരക്ഷിതവും സർക്കാർ പിന്തുണയുമുള്ള നിക്ഷേപം നടത്താനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. അതിനാൽ ബാങ്ക് എഫ്ഡികള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് സ്‌കീമുകള്‍ക്കും പുറമെ താരതമ്യേന ഉയര്‍ന്ന വരുമാനം നല്‍കുന്ന എല്‍ഐസി പോളിസികള്‍ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ഇന്‍ഷുറന്‍സ് പോളിസികള്‍ തെരഞ്ഞെടുക്കുന്നവർക്ക് മികച്ച ഓപ്ഷനുകളിലൊന്നാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (LIC of India). എല്ലാ പ്രായക്കാര്‍ക്കും വിഭാഗക്കാര്‍ക്കുമായി ഗുണകരമായ വ്യത്യസ്ത ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ഓരോ പ്രാവശ്യവും LIC വാഗ്ദാനം ചെയ്യുന്നുണ്ട്.  കുട്ടികള്‍ക്കായി എല്‍ഐസി അവതരിപ്പിച്ച ജീവൻ തരുൺ പോളിസിയെ കുറിച്ചാണ് വിശദീകരിക്കുന്നത്. 

ബന്ധപ്പെട്ട വാർത്തകൾ: എൽ‌ഐ‌സി കന്യാദാൻ പോളിസി : 121 രൂപ നിക്ഷേപിച്ച് മകളുടെ വിവാഹത്തിന് 27 ലക്ഷം നേടാം. ആവശ്യമായ പ്രമാണങ്ങൾ, ആപ്ലിക്കേഷൻ പ്രോസസ്സ്

എല്‍ഐസി ജീവന്‍ തരുണ്‍ പോളിസി (LIC Jeevan Tarun policy), കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് അവതരിപ്പിച്ച ഒരു പോളിസിയാണ്.  ഇതൊരു ലിമിറ്റഡ് പേയ്‌മെന്റ് ടേം പ്ലാനാണ്. കുട്ടിക്ക് 25 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പോളിസിയുടെ മെച്യൂരിറ്റി തുക ലഭിക്കും. ഈ പോളിസി നാല് ഓപ്ഷനുകൾ തരുന്നുണ്ട്. ഇതിൽ നിന്ന് നിങ്ങൾക്ക് പോളിസിയുടെ നേട്ടം എങ്ങനെ വേണമെന്ന് തുടക്കത്തില്‍ തന്നെ തെരഞ്ഞെടുക്കാം. ഓപ്ഷനുകൾ നോക്കാം.

ഓപ്ഷന്‍ 1: പോളിസി തുകയുടെ 100 ശതമാനം

ഓപ്ഷന്‍ 2: 5 വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും സം അഷ്വേര്‍ഡിന്റെ 5 ശതമാനം: സം അഷ്വേര്‍ഡിന്റെ 75 ശതമാനം

ബന്ധപ്പെട്ട വാർത്തകൾ: എൽഐസി ജീവൻ അക്ഷയ് പ്ലാൻ; ഒറ്റത്തവണ നിക്ഷേപിച്ചാൽ, മാസം 20,000 രൂപ പെൻഷൻ ലഭിക്കും

ഓപ്ഷന്‍ 3: 5 വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും സം അഷ്വേര്‍ഡിന്റെ 10 ശതമാനം: സം അഷ്വേര്‍ഡിന്റെ 50 ശതമാനം

ഓപ്ഷന്‍ 4: 5 വര്‍ഷത്തേക്ക് എല്ലാ വര്‍ഷവും സം അഷ്വേര്‍ഡിന്റെ 15 ശതമാനം: സം അഷ്വേര്‍ഡിന്റെ 25 ശതമാനം

90 ദിവസം മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് എല്‍ഐസി ജീവന്‍ തരുൺ  പോളിസി അവതരിപ്പിച്ചിരിക്കുന്നത്. കുട്ടിക്ക് 20 വയസ്സ് തികയുന്നത് വരെ പ്രീമിയം അടയ്ക്കേണ്ടതുണ്ട്. കുട്ടിക്ക് 25 വയസ്സാകുമ്പോള്‍ പോളിസി കാലാവധി അവസാനിക്കും. എല്‍ഐസി ജീവന്‍ തരുണ്‍ പോളിസിക്ക് കീഴില്‍ ഏറ്റവും കുറഞ്ഞത് 75,000 രൂപയുടെ പ്ലാന്‍ എങ്കിലും എടുക്കണം. പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

ബന്ധപ്പെട്ട വാർത്തകൾ: വാർദ്ധക്യക്കാലത്ത് 36000 രൂപ പെൻഷൻ നേടിത്തരുന്ന കിടിലൻ ഇന്‍ഷുറന്‍സ് സ്കീമുമായി എൽഐസി

എല്‍ഐസി ജീവന്‍ തരുണ്‍ പോളിസിക്ക് കീഴില്‍ പ്രീമിയം അടയ്ക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ കുട്ടിക്ക് 12 വയസ്സ് പ്രായമുണ്ടെങ്കില്‍, പോളിസി കാലാവധി 13 വര്‍ഷമായിരിക്കും. കുറഞ്ഞത് 5 ലക്ഷം രൂപയായിരിക്കും അഷ്വേര്‍ഡ് തുക. ജീവന്‍ തരുണ്‍ പോളിസി പ്രകാരം, നിങ്ങള്‍ പ്രതിദിനം 150 രൂപ അടയ്ക്കുകയാണെങ്കില്‍, വാര്‍ഷിക പ്രീമിയം ഏകദേശം 55,000 രൂപയായിരിക്കും. എട്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4,40,665 രൂപയായിരിക്കും പ്രീമിയം തുക. സം അഷ്വേര്‍ഡ് 5 ലക്ഷം രൂപയാണെങ്കില്‍, നിങ്ങള്‍ക്ക് 2,47,000 രൂപ ബോണസ് ലഭിക്കും. ഇതുകൂടാതെ നിങ്ങള്‍ക്ക് ഒരു ലോയല്‍റ്റി ആനുകൂല്യമായി 97,500 രൂപയും ലഭിക്കും. എല്‍ഐസി ജീവന്‍ തരുണ്‍ പോളിസിക്ക് കീഴില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആകെ തുക ഏകദേശം 8,44,500 രൂപയായിരിക്കും.

English Summary: LIC Jeevan Tarun Policy: Get Rs 8.5 Lakhs by investing Rs 150 daily
Published on: 04 July 2022, 06:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now