Updated on: 6 August, 2021 11:05 AM IST

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഉപഭോക്താക്കൾക്കായി പുതിയ ഹെൽത്ത് ഇൻഷുറൻസ് പ്ലാനായ "എൽഐസി ആരോഗ്യ രക്ഷക്" അവതരിപ്പിക്കുന്നു. 

എളുപ്പത്തിൽ മെഡിക്കൽ ഇളവുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്ന ഇൻഷുറൻസ് പോളിസിയാണിത്. ആശുപത്രി ചെലവുകൾ പരിഗണിക്കാതെ നിശ്ചിത തുക ആനുകൂല്യമായി നൽകുന്നതാണ് പദ്ധതികൂടിയാണിത്. ബില്ലിൻറെ കോപ്പികൾ പിന്നീട് നൽകിയാൽ മതിയാവും. നികുതി ഇളവുകൾ ഉള്ള പോളിസി ആനുകൂല്യങ്ങൾ മറ്റ് മെഡിക്ലെയിം പോളിസി ഉള്ളവര്‍ക്കും പ്രയോജനപ്പെടുത്താൻ ആകും. 

കുടുംബത്തിന് മുഴുവനായും ഇൻഷുറൻസ് സംരക്ഷണം ഏര്‍പ്പെടുത്താം. കുടുംബാംഗങ്ങളെ ഫാമിലി ഫ്ലോട്ടര്‍ പ്ലാനിൽ ഉൾപ്പെടുത്തുമ്പോൾ മൂന്ന് മാസത്തിനു മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങളെയും ഉൾപ്പെടുത്താൻ ആകും. ശസ്ത്രക്രിയക്ക് വിധേയമായാൽ പ്രീമിയം ഇളവ് ലഭിക്കുന്നതു പോലുള്ള ആനുകൂല്യങ്ങളുമുണ്ട്. 

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് വ്യത്യസ്തമായ പോളിസിയാണിത്. ആറു മാസം കൂടുമ്പോഴോ വര്‍ഷത്തിൽ ഒരിക്കലോ ഒക്കെ പ്രീമിയം അടയ്ക്കാം. പ്രത്യേക രോഗങ്ങൾക്കാണ് പദ്ധതി പ്രകാരം ഇൻഷുറൻസ് സംരക്ഷണം ലഭിക്കുക.

ആരോഗ്യ രക്ഷക്ക് പോളിസിക്ക് കീഴിൽ നിശ്ചിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കുക. യഥാർത്ഥ മെഡിക്കൽ ചെലവുകൾ പരിഗണിക്കാതെ തന്നെ വലിയ തുക മെഡിക്കൽ ആനുകൂല്യമായി ലഭിക്കും. ഫാമിലി ഫ്ലോട്ടര്‍ പ്ലാനിൽ മാതാപിതാക്കൾക്ക് 80 വയസു വരെയും കുട്ടികൾക്ക് 25 വയസു വരെയും സംരക്ഷണം ലഭിക്കും.

English Summary: LIC launches Arogya Rakshak Health Insurance
Published on: 06 August 2021, 10:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now