Updated on: 14 April, 2023 8:26 AM IST
ലൈഫ് ഭവനപദ്ധതി: പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ ചെക്ക് വിതരണം നടത്തി

ഇടുക്കി: പാമ്പാടുംപാറ ഗ്രാമപഞ്ചായത്തില്‍ രണ്ടാംഘട്ടം ലൈഫ് ഭവനപദ്ധതിയുടെ ആദ്യഘട്ട ചെക്ക് വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള പവന്‍ തായ്ക്ക് ആദ്യ ചെക്ക് നല്‍കി. പട്ടികജാതി വിഭാഗത്തില്‍ നിന്നും 13 പേര്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് ഉദ്ഘാടന ചടങ്ങില്‍ ആദ്യഘട്ട തുകയായ 40,000 രൂപയുടെ ചെക്ക് കൈമാറിയത്.

വൈസ് പ്രസിഡന്റ് ജോയിമ്മ എബ്രഹാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. രണ്ടാംഘട്ട ലൈഫ് പദ്ധതിയുടെ ജില്ലാതലത്തിലെ ആദ്യ ചെക്ക് വിതരണമാണ് പാമ്പാടുംപാറ പഞ്ചായത്തില്‍ നടന്നത്.

ബന്ധപ്പെട്ട വാർത്തകൾ: നാല് ലൈഫ് ഭവനസമുച്ചയങ്ങൾ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

ആദ്യഘട്ടത്തില്‍ ലൈഫ് പദ്ധതിയുടെ വിവിധ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തതിനാല്‍ വീട് ലഭിക്കാത്തവര്‍ക്കാണ് ഇതിലൂടെ വീണ്ടും അവസരം ലഭിച്ചത്. വീട് നിര്‍മ്മിക്കുന്നതിനുള്ള 464 പേരടങ്ങുന്ന അന്തിമ പട്ടികയില്‍ സ്വന്തമായി സ്ഥലം ഇല്ലാത്ത 80 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സരിത രാജേഷ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി വി ആനന്ദ്, വിഇഒ അഖില്‍ ശശി, വാര്‍ഡ് അംഗങ്ങളായ ജോസ് തെക്കേക്കൂറ്റ്, മിനി മനോജ്, റൂബി ജോസഫ്, ഉഷ മണിരാജ്, പിടി ഷിഹാബ്, ഷിനി സന്തോഷ്, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ മോളമ്മ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

English Summary: Life Hsg Scheme: Distribution of Checks in Pampadumpara Gram Panchayat
Published on: 13 April 2023, 11:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now