Updated on: 29 December, 2021 3:37 PM IST
Life Mission 'Manasodithiri Manni' Campaign; State level inauguration at Ernakulam

ഭൂരഹിതരുടെ ഭവന സ്വപ്നങ്ങളോട് ഒരു ചുവടുകൂടി മുന്നോട്ടടുത്ത് ലൈഫ് മിഷന്‍ മൂന്നാം ഘട്ടം. 'മനസ്സോടിത്തിരി മണ്ണ്' എന്ന പേരില്‍ ആരംഭിക്കുന്ന ക്യാമ്പയിനിലൂടെ അടുത്ത മൂന്നു വര്‍ഷം കൊണ്ട് ഭൂരഹിത ഭവന രഹിതരായ 2.5 ലക്ഷം പേര്‍ക്കു വീടിനായി ഭൂമിയോ ഭൂമിയുടെ വിലയോ നല്‍കാനാണു ലക്ഷ്യമിടുന്നത്.

'മനസ്സോടിത്തിരി മണ്ണ്' ക്യാമ്പയിനിന്റെ  സംസ്ഥാനതല ഉദ്ഘാടനവും ധാരണാപത്രം കൈമാറലും ഡിസംബര്‍ 30 (വ്യാഴം) വൈകിട്ട് അഞ്ചിന് എറണാകുളം ടൗണ്‍ഹാളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം വിനായകന്‍ മുഖ്യതിഥിയാകും.

ഭൂമിയോ ഭൂമിയുടെ വിലയോ സംഭാവനയായി ഭൂരഹിതരായ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുവാനാണ് ഈ ക്യാമ്പയിനിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ആദ്യ സംഭാവനയുടെ ധാരാണാപത്രം കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസിയായ പി.ബി സമീര്‍ എന്നിവരില്‍നിന്നു മന്ത്രി സ്വീകരിക്കും.

1000 ഗുണഭോക്താക്കള്‍ക്കു പരമാവധി 2.5 ലക്ഷം രൂപ വീതം ആകെ 25 കോടി രൂപ നല്‍കാന്‍ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പ്രവാസിയായ പൂങ്കുഴി ഹൗസില്‍ പി.ബി സമീര്‍ 50 സെന്റ് സ്ഥലം കൈമാറും. ഈ സംഭാവനകളുമായി ബന്ധപ്പെട്ട ധാരണ പത്രമാണ് മന്ത്രിക്കു കൈമാറുന്നത്.

ലൈഫ് ഭവന സുരക്ഷ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിന്റെ ലക്ഷ്യം. 2021-22 സാമ്പത്തിക വര്‍ഷം മുതലുള്ള മൂന്നു വര്‍ഷം കൊണ്ട് 2.5 ലക്ഷം ഗുണഭോക്താക്കള്‍ക്കു വേണ്ടി ഭൂമി കണ്ടെത്തും.

ഉദ്ഘാടന ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ. എം.അനില്‍ കുമാര്‍, എം.എല്‍.എ മാരായ ടി.ജെ വിനോദ്, ആന്റണി ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നവകേരളം കര്‍മ പദ്ധതി  കോര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍ സീമ, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ലൈഫ് മിഷന്‍ സി.ഇ.ഒ പി.ബി നൂഹ്, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് തുടങ്ങിയവര്‍ പങ്കെടുക്കും.

English Summary: Life Mission 'Manasodithiri Manni' Campaign; State level inauguration at Ernakulam
Published on: 29 December 2021, 03:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now