Updated on: 26 November, 2022 8:03 PM IST
ലൈഫ് മിഷന്‍: കുന്നുകര ഗ്രാമപഞ്ചായത്തില്‍ ഭൂരഹിതര്‍ക്ക് ഭൂമി വിതരണം 28ന്; മന്ത്രി രാജേഷ് ഉദ്ഘാടനം ചെയ്യും

എറണാകുളം: കുന്നുകര ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട 51 ഭൂരഹിതര്‍ക്ക് 'കനിവോട് ഇത്തിരി മണ്ണ് പദ്ധതിയുടെ' ഭാഗമായുള്ള ഭൂമി വിതരണം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം.ബി രാജേഷ് നിര്‍വഹിക്കും. നവംബര്‍ 28 തിങ്കള്‍ രാവിലെ 9:30ന് കുത്തിയതോട് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ലൈഫ് 2020: പട്ടിക പ്രകാരമുള്ള വീട് നിർമാണത്തിന് ഉത്തരവായി

2017 ലെ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 51 കുടുംബങ്ങള്‍ക്കാണ് കനിവോട് ഇത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി കുന്നുകര ഗ്രാമപഞ്ചായത്ത്, പി.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, ശ്രീനാരായണ മെഡിക്കല്‍ കോളേജ് എന്നിവ സംയുക്തമായാണ് ഭൂമി വാങ്ങി നല്‍കുന്നത്.

2017 ലെ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 32 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ സമയത്ത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങിയിരുന്നു. ഒരേക്കര്‍ ഏഴ് സെന്റ് ഭൂമിയാണ് വാങ്ങിയത്. ശേഷിച്ച 19 ഗുണഭോക്താക്കള്‍ക്കാണ് പി.ചിറ്റലപ്പിള്ളി ഫൗണ്ടേഷനും, ചാലക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജും ചേര്‍ന്ന് 89 സെന്റ് സ്ഥലം വാങ്ങിയത്. ഈ കുടുംബങ്ങള്‍ക്ക് വഴിക്കും കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കുന്നതിനും 17 സെന്റ് ഭൂമി പഞ്ചായത്തും വാങ്ങിയിട്ടുണ്ട്.

ചടങ്ങില്‍ ഹൈബി ഈഡന്‍ എം. പി കേരളോത്സവം വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ, റോജി.എം.ജോണ്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി രവീന്ദ്രന്‍, കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. ജെ ജോയ്, ലൈഫ് മിഷന്‍ മുന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഏണസ്റ്റ് തോമസ്, കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് സ്ലീബ, ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് എസ്. ജയകുമാര്‍, കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ അബ്ദുല്‍ ജബ്ബാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

English Summary: Life Mission: Minister Rajesh will inaugurate land distribution to the landless in Kunnukara
Published on: 26 November 2022, 07:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now