Updated on: 10 March, 2024 12:29 AM IST
ലൈഫ് പദ്ധതി: കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ 50 വീടുകളുടെ താക്കോൽ കൈമാറി

എറണാകുളം: സംസ്ഥാനത്തെ വീടില്ലാത്ത മുഴുവൻ പേർക്കും വീട് ലഭ്യമാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ പൂർത്തീകരിച്ച 50 വീടുകളുടെ താക്കോൽ കൈമാറി. കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ താക്കോൽ കൈമാറ്റം നിർവഹിച്ചു.

ചെറുവൈപ്പ് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് നിബിൻ അധ്യക്ഷനായി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ വി.എൻ സുജാത റിപ്പോർട്ട് അവതരിപ്പിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ മുഖ്യാതിഥിയായി.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ എം.പി രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ ഷൈബി ഗോപാലകൃഷ്ണൻ, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജെയ്‌സൺ എന്നിവർ സംസാരിച്ചു.

Ernakulam: Keys of 50 completed houses were handed over in Kuzhupilly village panchayat under the second phase of Life Bhawan project, which provides houses to all the homeless in the state. KN Unnikrishnan MLA performed the handover of the keys.

English Summary: LIFE Project: Keys of 50 houses were handed over in Kuzhupilly gram panchayat
Published on: 10 March 2024, 12:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now