Updated on: 11 December, 2020 6:00 PM IST
മൂന്ന് ശതമാനം സംസ്ഥാന സർക്കാർ സബ്സിഡിയുൾപ്പെടെ ആണ് നൽകുന്നത്.

സംരംഭകത്വ വികസന പദ്ധതിയിൽ ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾ കേരള ഫിനാൻഷ്യൽ കോർപറേഷൻ ഈടില്ലാതെ ലഭ്യമാക്കുന്നു. അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ അതേപടി മുഖവിലയ്ക്കെടുത്തു മറ്റു പരിശോധനകൾ കൂടാതെയാണ് ഈ വായ്പകൾ.

ഈ വായ്‌പകൾ അനുവദിക്കുന്നത് വസ്തുവോ മറ്റേതെങ്കിലും തരത്തിലുള്ള ജാമ്യമോ ഇതിനാവശ്യമില്ലെന്നു സി എം ഡി ടോമിൻ ജെ തച്ചങ്കരി അറിയിച്ചു. ഈടില്ലാതെ വായ്‌പ നൽകുന്നതിന് പുറമേ ഇത്തരം വായ്‌പകളിൽ അമ്പതു ശതമാനം തുക മുൻകൂറായി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

വായ്‌പ അപേക്ഷിച്ചു ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആദ്യ ഗഡു  തുക നൽകും. പദ്ധതിയിൽ സ്ത്രീകൾ ഭിന്നശേഷിക്കാർ എന്നിവർക്ക് വളരെ പെട്ടന്ന് തന്നെ വായ്‌പ അനുവദിക്കും. മൂന്ന് വര്ഷം വരെ തിരിച്ചടവ് കാലാവധിയുള്ള ഈ വായ്‌പകളിലേക്കു ആഴച തോറും ഗൂഗിൾ പേ ഉൾപ്പെടെയുള്ള നൂതന മാർഗങ്ങളിലൂടെയുള്ള തിരിച്ചടവ്‌ നടത്താനുള്ള സൗകര്യവും ഉണ്ട്. ഇത്രയും ഉദാരമായ വ്യവസ്ഥയിലും വേഗത്തിലും നടപ്പിലാക്കുന്ന വേറൊരു പദ്ധതിയും ഇപ്പോൾ സംസ്ഥാനത്തു നിലവിലില്ലെന്ന് തച്ചങ്കരി പറഞ്ഞു. വായ്‌പ ലഭിക്കാനാവശ്യമായ എം എസ എം ഇ രജിസ്‌റേഷൻ പാൻ കാർഡ് എന്നിവയും ഫിനാൻഷ്യൽ കോർപറേഷൻ മുഖേന ലഭ്യമാക്കും.

പദ്ധതിയിൽ വായ്പയ്ക്കു 7 % പലിശയിൽ മൂന്ന് ശതമാനം സംസ്ഥാന സർക്കാർ സബ്സിഡിയുൾപ്പെടെ ആണ് നൽകുന്നത്. സംരഭങ്ങൾ തുടങ്ങുന്നവർക്കു മറ്റു സബ്സിഡികൾക്കുമുള്ള അർഹത ഉണ്ടായിരിക്കും. പദ്ധതിയിൽ ഇതിനോടകം നാനൂറോളം വായ്പയ്ക്കു അനുമതി നൽകിയിട്ടുണ്ട്. ലഭിച്ച അപേക്ഷകളിൽ മൂന്നിൽ ഒന്ന് വനിതകൾ ആണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ലോൺ അന്വേഷിക്കുകയാണോ? വനിതാ വികസന കോർപറേഷൻ തരും കുറഞ്ഞ പലിശയിൽ

English Summary: Loan of Rs 1 lakh; Repayment period: 3 years; Interest 4%
Published on: 11 December 2020, 03:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now