Updated on: 16 February, 2024 3:26 PM IST
തൊഴിൽരഹിതരായ വനിതകൾക്ക് വായ്പാപദ്ധതികൾ

കോട്ടയം: തൊഴിൽരഹിതരായ വനിതകൾക്ക് അതിവേഗത്തിൽ  വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ  അപേക്ഷ ക്ഷണിച്ചു. പതിനെട്ടിനും 55 വയസിനും മദ്ധ്യേ പ്രായമുള്ളവരാകണം. 

പലിശനിരക്ക് ആറു ശതമാനം.

ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ  ലഭിക്കുന്ന വായ്പയുടെ  തിരിച്ചടവ് കാലാവധി അഞ്ചു വർഷമാണ്.

മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസുകൾക്ക്  3-3.5 ശതമാനം പലിശനിരക്കിൽ മൂന്നു കോടി രൂപ വരെ വായ്പയും അനുവദിക്കും. സി.ഡി.എസിനു കീഴിലുള്ള സ്വയം സഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെയും ഹരിതകർമ്മസേന, ശുചീകരണ തൊഴിലാളി  യൂണിറ്റ് എന്നിവയ്ക്ക് ആറുലക്ഷം രൂപവരെയും വായ്പ ലഭ്യമാണ്. അപേക്ഷാഫോം  www.kswdc.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾക്കും വിശദവിവരത്തിനും  കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0481-2930323 

Kottayam: The Kerala State Women's Development Corporation has invited applications for a scheme to provide fast-track individual and group loans to unemployed women. Age should be between eighteen to 55 years.

Interest rate is 6 percent.

The repayment period of the loan obtained on the basis of official/property surety is five years.

In the microfinance scheme, Kudumbashree CDS will also provide loans of up to three crore rupees at an interest rate of 3-3.5 percent. A loan of up to Rs.10 lakh is available for Self Help Groups under CDS and Rs.6 lakh for Green Karma Sena and Sanitation Workers Unit. Application form is available at www.kswdc.org. For applications and details contact the District Office of the Corporation. Phone 0481-2930323.

English Summary: Loan schemes for unemployed women
Published on: 16 February 2024, 01:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now