രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന മേഖലയാണ് കാർഷിക മേഖല. ഈ കാർഷികമേഖലക്ക് കരുത്ത് പകരുവാൻ നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവിഷ്കരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര സർക്കാരിൻറെ പദ്ധതിയാണ് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്.
കാർഷിക മേഖലയിലെ സംരംഭങ്ങൾക്ക് വായ്പ ലഭ്യമാക്കുന്ന മികച്ച പദ്ധതിയാണിത്. ഇ -മാർക്കറ്റിംഗ് പ്ലാറ്റ്ഫോം, പ്രൈമറി പ്രോസസിംഗ് സെൻററുകൾ, വെയർ ഹൗസുകൾ, സോർട്ടിംഗ് ട്രേഡിങ്ങ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയുള്ള സപ്ലൈ ചെയ്യിൻ സേവനങ്ങൾ പോലുള്ള കാർഷിക അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനാണ് പ്രധാനമായും സഹായം ലഭ്യമാക്കുന്നത്.
രണ്ടുകോടി രൂപ വരെ വായ്പ ലഭ്യമാക്കുവാൻ സംരംഭകർ ഈട് നൽകേണ്ടി വരില്ല. ക്രെഡിറ്റ് ഇൻസെന്റീവ് പ്രകാരം 3 ശതമാനം പലിശ സബ്സിഡിയും ലഭ്യമാക്കും. ഓൺലൈൻ പോർട്ടൽ മുഖേന നേരിട്ട് വ്യക്തികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി https://agriinfra.dac.gov.in/ എന്ന വെബ്സൈറ്റിൽ ആവശ്യപ്പെടുന്ന രേഖകൾ നൽകി ലോഗിൻ ഐഡി രൂപപ്പെടുത്തിയാൽ സംരംഭകർക്ക് നേരിട്ട് അപേക്ഷിക്കാം. ഇതോടൊപ്പം തുടങ്ങാൻ പോകുന്ന സംരംഭത്തിനെ കുറിച്ചുള്ള വിശദമായ റിപ്പോർട്ടും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
പദ്ധതിയിൽ പങ്കാളികളാകുന്ന ബാങ്കുകൾ ഇവയാണ്
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
2. പഞ്ചാബ് നാഷണൽ ബാങ്ക്
3. കാനറാ ബാങ്ക്
4. ബാങ്ക് ഓഫ് ബറോഡ
5. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
6. ബാങ്ക് ഓഫ് മഹാരാഷ്ട്ര
7. യൂക്കോ ബാങ്ക്
8. ബാങ്ക് ഓഫ് ഇന്ത്യ
9. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
10. പഞ്ചാബ് സിന്ധ ബാങ്ക്
11. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
12. ഇന്ത്യൻ ഓവർസീസ് ബാങ്ക്