Updated on: 26 June, 2023 12:53 PM IST
മൂല്യ വർധിത ഉത്പന്നങ്ങൾക്കായി സഹകരണ ബാങ്കുകൾ വഴി രണ്ട് കോടി വരെ വായ്പ!!

എറണാകുളം: മൂല്യവർധിത ഉത്പന്നങ്ങൾക്കായി സഹകരണ ബാങ്കുകൾ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഇതിനായി ഒരു ശതമാനം പലിശയിൽ രണ്ട് കോടി വരെ വായ്പ നൽകുമെന്നും മന്ത്രി അറിയിച്ചു. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവം മന്ത്രി ഉദ്ഘാടനം ചെയ്തു.

കൂടുതൽ വാർത്തകൾ: കേരളത്തിൽ 3 ലക്ഷത്തിലധികം പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു

കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ നാലാമത്തെ നടീൽ ഉത്സവമാണ് സംഘടിപ്പിച്ചത്. വിഷു, ഓണം, ഈസ്റ്റർ തുടങ്ങിയ വിശേഷ ദിവസങ്ങളെ മുൻനിർത്തി അല്ലാതെ എല്ലാകാലത്തും കാലത്തിനനുസരിച്ചുള്ള പച്ചക്കറികൾ കൃഷി ചെയ്യണമെന്നും കൃഷിയുടെ കാര്യത്തിൽ നാട്ടിൽ നല്ല മാറ്റം പ്രകടമാണെന്നും മന്ത്രി പറഞ്ഞു. കൂടാതെ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കർഷകശ്രീ കേന്ദ്രവും മന്ത്രി ഉദ്ഘാടനം ചെയ്തു.

അടുത്തവർഷം ആലങ്ങാട് ശർക്കര യാഥാർത്ഥ്യമാകും. സംരംഭക വർഷത്തിന്റെ ഭാഗമായി 1,026 വെളിച്ചെണ്ണ മില്ലുകളും 1,260 കൊപ്ര ഡ്രൈയറുകളും കേരളത്തിൽ ആരംഭിച്ചു. മായം ചേർക്കാതെ മുളക്, മല്ലി, മഞ്ഞൾ എന്നിവ തത്സമയം പൊടിച്ച് നൽകുന്ന യൂണിറ്റുകൾക്കും തുടക്കമായെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സഹകരണ ബാങ്കിന്റെ കീഴിൽ കൃഷി ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള സ്വാശ്രയ ഗ്രൂപ്പുകളുടെ വാർഡുതല നടീൽ ഉദ്ഘാടനം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സംഘടിപ്പിച്ചു. 

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ തരിശു നിലത്തെ പച്ചക്കറി കൃഷിക്കാണ് മന്ത്രിയുടെ നേതൃത്വത്തിൽ തുടക്കമിട്ടത്. പച്ചക്കറി, കപ്പ, നെൽ, വാഴ, പൂഷ്പം തുടങ്ങി വിവിധ കൃഷികൾ സഹകരണ ബാങ്കിന്റെ ധനസഹായത്തോടെ പഞ്ചായത്തിൽ നടന്നുവരുന്നു. കൃഷി ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് ബാങ്ക് ധനസഹായം നൽകുന്നത്.

കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കടങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. കെ. സജിവ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ആർ. രാമചന്ദ്രൻ, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ചീഫ് കോ – ഓഡിനേറ്റർ എം. പി. വിജയൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

English Summary: Loans up to 2 Crore through cooperative banks for value added products in kerala
Published on: 26 June 2023, 12:40 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now