1. News

കേരളത്തിൽ 3 ലക്ഷത്തിലധികം പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു

86,003 PHH (പിങ്ക്) കാർഡുകൾ, 2,77,562 NPNS (വെള്ള) കാർഡുകൾ, 7,040 NPI (ബ്രൗൺ) കാർഡുകൾ എന്നിങ്ങനെയാണ് പുതുതായി അനുവദിച്ചത്.

Darsana J
കേരളത്തിൽ 3,70,605 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു
കേരളത്തിൽ 3,70,605 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചു

സംസ്ഥാനത്ത് ജൂൺ 22 വരെ 3,70,605 പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ. 86,003 PHH (പിങ്ക്) കാർഡുകൾ, 2,77,562 NPNS (വെള്ള) കാർഡുകൾ, 7,040 NPI (ബ്രൗൺ) കാർഡുകൾ എന്നിങ്ങനെയാണ് പുതുതായി അനുവദിച്ചത്. ആകെ 3,49,235 കാർഡുകൾ മാറ്റി നൽകി. 28,699 AAY(മഞ്ഞ) കാർഡുകൾ, 3,20,536 PHH (പിങ്ക്) കാർഡുകൾ എന്നിങ്ങനെയാണ് റേഷൻ കാർഡുകൾ മാറ്റി നൽകിയത്.

കൂടുതൽ വാർത്തകൾ: ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്തോ? സമയപരിധി വീണ്ടും നീട്ടി..

റേഷൻ കാർഡുമായി ബന്ധപ്പെട്ട് ആകെ 54,76,961 ഓൺലൈൻ അപേക്ഷകൾ ലഭിച്ചു. അതിൽ 54,49,427 എണ്ണം തീർപ്പാക്കി. സംസ്ഥാനത്ത് നിലവിൽ ആകെ 93,69,902 റേഷൻ കാർഡുകളാണ് ഉള്ളത്. ‘ഓപ്പറേഷൻ യെല്ലോ’ പരിപാടിയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പരിലും, 1967 എന്ന ടോൾ ഫ്രീ നമ്പറിലും ജനങ്ങൾക്ക് റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം.

അനർഹർ കൈവശം വെച്ചിട്ടുള്ള മുൻഗണന കാർഡുകൾ കണ്ടെത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇപ്രകാരം ലഭ്യമായ പരാതികൾ ബന്ധപ്പെട്ട ജില്ലാ/താലൂക്ക് സപ്ലൈ റേഷനിംഗ് ഓഫീസർ എന്നിവരെ അറിയിക്കും. തുടർന്ന്, 48 മണിക്കൂറിനുള്ളിൽ അനർഹമായി കാർഡ് കൈവശം വച്ചവരിൽ നിന്നും അവർ വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില കണക്കാക്കി പിഴ ഈടാക്കുന്നതിനും കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയാണ്. അനധികൃതമായി കാർഡ് കൈവശം ഉപയോഗിച്ചവരിൽ നിന്നും 1,53,915 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. പിഴയിനത്തിൽ കാർഡുടമകളിൽ നിന്നും 4,42,61,032 രൂപയും, 2022 ൽ നടന്ന യെല്ലോ ഓപ്പറേഷന്റെ ഭാഗമായി പിഴയിനത്തിൽ 4,19,19,486 രൂപയും ചേർത്ത് ആകെ 8,61,80,518 രൂപ പിഴ ഈടാക്കി.

ഭക്ഷ്യമന്ത്രിയുടെ മെയ് മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ 21 പരാതികൾ ലഭിച്ചിരുന്നു. 17 പരാതികൾ മുൻഗണനാ കാർഡുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. മറ്റു പരാതികൾ റേഷൻ വിതരണത്തെ സംബന്ധിച്ചും, സപ്ലൈകോ സേവനങ്ങളെ സംബന്ധിച്ചുള്ളതായിരുന്നു. അവ ഓരോന്നും പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മന്ത്രി വ്യക്തമാക്കി.

English Summary: 3,70,605 new ration cards were issued in kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds