Updated on: 24 December, 2020 8:48 PM IST
പരിപാടിയുടെ വിജയത്തെ തുടർന്ന് എല്ലാ വ്യാഴാഴ്ചയും farmer first എന്ന പരിപാടി തുടരുവാനും എഡിറ്റർ ഇൻ ചീഫ് നിർദ്ദേശിച്ചു.


നാട്ടുചന്തകൾക്ക് പ്രചാരം കൊടുത്തു കൊണ്ട് കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ കൃഷിജാഗ്രൺ കർഷകർകൊപ്പം ഉണ്ടാകുമെന്ന് കൃഷിജാഗരൺ മാഗസിൻ എഡിറ്റർ ഇൻ ചീഫ് എം സി ഡൊമിനിക്ക് പറഞ്ഞു. കർഷകർക്കൊപ്പം ഇരുന്നു കർഷകരെ ആദരിച്ചു കിസാൻ ദിവസം ആചരിക്കുക. എന്ന പരിപാടിയായ "ഫാർമർ ഫസ്റ്റ് "എന്ന വേദിയിൽ സംസാരിക്കുകായായിരുന്നു അദ്ദേഹം.

കൃഷിജാഗരൺ മാഗസിൻ കർഷക ദിനത്തിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള എട്ടോളം കർഷകരുമായി സൂം മീറ്റിലൂടെ സംവദിച്ചു. കർഷകർ തന്നെ അവരുടെ പ്രശ്നങ്ങളും സ്വന്തം കൃഷിയനുഭവങ്ങളും കൃഷിജാഗരൺ മാഗസിൻ എഡിറ്റർ ഇൻ ചീഫ് എം സി ഡൊമിനിക്കുമായി പങ്കുവച്ചു.Krishi Jagaran Magazine interacted with eight farmers from different parts of Kerala through Zoom Meet on Farmers' Day. The farmers themselves shared their problems and their own farming experiences with MC Dominic, Editor-in-Chief, Krishi Jagaran Magazine.

മുൻ പ്രധാനമന്ത്രി ചരൺസിംഗിന്റെ ജന്മദിനമായ ഡിസംബർ 23നു ദേശീയ കർഷക ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് കൃഷിജാഗ്രൺ കർഷകരെ അനുഭവങ്ങൾ പങ്കുവയ്ക്കാനായി ക്ഷണിച്ചത്. ആലപ്പുഴ നിന്നും ജൈവ കർഷകനും നാട്ടറിവുപഠനകേന്ദ്രം പ്രചാരകനായ നാസർ മഠത്തിപ്പറമ്പിൽ , ഇടുക്കിയിലെ കര്ഷകയായ സിന്ധു ചാക്കോ, കൊല്ലത്തു നിന്നുള്ള കർഷകരായ ,ശ്രീപ്രിയ, ഉഷ ജോർജ്ജ് , പെരുമ്പളം ദ്വീപിൽ നിന്നുള്ള കർഷകൻ ശ്രീകുമാർ കൂപ്പിള്ളിൽ, തിരുവനന്തപുരത്തു നിന്നുള്ള കർഷക പദ്‌മ , പാലക്കാടുള്ള യുവ കർഷകൻ ഷാലു ജോർജ്ജ് എന്നിവരാണ് തങ്ങളുടെ കൃഷിയനുഭവങ്ങൾ എം സി ഡൊമിനിക്കുമായി പങ്കുവച്ചത്. കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് വിപണി ഇല്ലാത്തതും ജൈവ ഉത്പന്നങ്ങളുടെ ഗുണ മേന്മ തിരിച്ചറിയാത്തവർ അതിന്റെ വില കുറച്ചു കാണുന്നതിനെക്കുറിച്ചും കർഷകർ സംസാരിച്ചു. വിപണിക്ക് നാട്ടുചന്തകൾ , വാട്സ്ആപ് കൂട്ടായ്മകൾ തുടങ്ങിയ പരിഹാരങ്ങളും അവർ തന്നെ സ്വ അനുഭവത്തിൽ നിന്നും കണ്ടെത്തി. . കർഷകർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു അവർ തന്നെ സംസാരിക്കുന്ന ഒരു വേദി ഒരുക്കിയ കൃഷി ജാഗരൺ മാസികയെ എല്ലാ കർഷകരും അഭിനന്ദിച്ചു.

കഴിഞ്ഞ 25 വർഷങ്ങളായി ദൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാർഷിക മാസികയുടെ മലയാളം വിഭാഗമാണ് ചടങ്ങു് സംഘടിപ്പിച്ചത്. പരിപാടിയുടെ വിജയത്തെ തുടർന്ന് എല്ലാ ആഴ്ചയും ഈ പരിപാടി തുടരുവാനും എഡിറ്റർ ഇൻ ചീഫ് നിർദ്ദേശിച്ചു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന: ഏഴാം ഗഡു (2000 രൂപ പ്രകാരം) വിതരണം ഉദ്ഘാടനം dec .25 ന് ഉച്ചയ്ക്ക് 12 ന്

English Summary: Local markets should be market alternatives: Krishi Jagaran Editor-in-Chief MC Dominic
Published on: 24 December 2020, 08:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now