1. News

കൃഷിജാഗരൺ ഫാർമർ ഫസ്റ്റിന് ഇന്ന്‌ ആവേശ്വജലമായ തുടക്കം - കർഷകനൊപ്പമിരുന്ന് കർഷകനെ അറിയാം

10 ദശലക്ഷത്തിലധികം വായനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ കാർഷിക ഗ്രാമീണ മാസികയായി "ലിംക ബുക്ക് ഓഫ് റെക്കോർഡുകളിൽ" പ്രവേശിച്ച ഇന്ത്യയിലെ പ്രഥമ കാർഷിക മാസികയാണ് കൃഷി ജാഗരൺ.

Arun T

ഇന്ന് വൈകിട്ട് 4 മണിക്ക്  കൃഷിജാഗരൺ ഫേസ്ബുക്ക് പേജിൽ ഫാർമർ ഫസ്റ്റിന് ആവേശ്വജലമായ തുടക്കം കുറിക്കുന്നു - കർഷകനൊപ്പമിരുന്ന് കർഷകനെ അറിയാം

Krishi Jagran Kerala (facebook.com)

10 ദശലക്ഷത്തിലധികം വായനക്കാരുള്ള രാജ്യത്തെ ഏറ്റവും വലിയ കാർഷിക ഗ്രാമീണ മാസികയായി "ലിംക ബുക്ക് ഓഫ് റെക്കോർഡുകളിൽ" പ്രവേശിച്ച ഇന്ത്യയിലെ പ്രഥമ കാർഷിക മാസികയാണ് കൃഷി ജാഗരൺ. 22 സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ളതും 12 ഭാഷകളിൽ (ഹിന്ദി, മലയാളം, ആസാമി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ്) 23 പതിപ്പുകളുമുള്ള ഒരു ബഹുഭാഷാ മാസികയാണ് കൃഷിജാഗരൺ.

ഇന്ന് ഇത് കൂടാതെ കാർഷിക വിവരങ്ങൾ കർഷകരുടെ വിരൽത്തുമ്പിൽ അപ്പപ്പോൾ ലഭിക്കാൻ 12 ഭാഷകളിലെ വെബ്പോർട്ടൽ , ഫേസ്ബുക്ക് പേജുകൾ , ഇൻസ്റ്റാഗ്രാം ,ട്വിറ്റർ ,ലിൻകിഡിൻ തുടങ്ങിയ ഡിജിറ്റൽ ശൃംഖല 24 മണിക്കൂറും സജീവമാണ്. ദിനംപ്രതി ഏകദേശം ഒരു ലക്ഷത്തോളം വായനക്കാർ സന്ദർശിക്കുന്ന ഈ വെബ്‌സൈറ്റുകൾ വിദ്യാർത്ഥികൾ , ഗവേഷകർ ,കർഷകർ തുടങ്ങി അനവധി പേർക്ക് ഒരു മാർഗ്ഗദർശി ആയിരിക്കുന്നു.

പ്രേക്ഷകരാണ് ഒരു നടൻറെ കരുത്തെന്നപോലെ കർഷകരാണ് കൃഷിജാഗരണിന്റെ സമ്പത്ത്. അതിനാൽ കൃഷിജാഗരൻ കർഷകരുടെ ഉന്നമനത്തിനായി അനവധി പദ്ധതികൾ ആവിഷ്കരിച്ചു. ഏറ്റവും ആദ്യമായി "ഫാർമർ ദി ബ്രാൻഡ് " എന്ന ഫേസ്‌ബുക്ക് ലൈവ് പ്രോഗ്രാം അവതരിപ്പിച്ചു. മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കാനും അവരുടെ ഉത്പന്നങ്ങൾക്ക് ഒരു വിപണന സാദ്ധ്യത ഉറപ്പാക്കാനും ഇത് വളരെയധികം സഹായിച്ചു.

അതിലുപരി ധാരാളം സാധാരണക്കാർക്ക് ഇങ്ങനെയുള്ള ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാനും സാധിച്ചു. ഇതിനൊപ്പം വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കാൻ "വുമൺ ഫാർമർ ദി ബ്രാൻഡ്" എന്ന ഫേസ്‌ബുക്ക് ലൈവ് പരിപാടിയും ആവിഷ്കരിച്ചു.
ഇതിലൂടെ ധാരാളം വനിതാ കർഷകരെ പരിചയപ്പെടുത്താനും അവർക്ക് പ്രചോദനം പകരാനും കൃഷിജാഗരണിന് കഴിഞ്ഞു.

ഇതിനുപരി ഇന്ന് സാധാരണ കർഷകരെ പ്രോത്സാഹിപ്പിക്കാനും ,അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അത് സമൂഹത്തിന് മുമ്പിൽ അവതരിപ്പിക്കാനും ഒരു വേദി ഒരുക്കുകയാണ് കൃഷിജാഗരൺ. കർഷകരാണ് പ്രഥമ പ്രജ എന്ന യാഥാർഥ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഫാർമർ ഫസ്റ്റ് എന്ന ഫേസ്ബുക്ക് ലൈവ് പരിപാടിക്ക് 2020 ഡിസംബർ 23 ന് തുടക്കം കുറിക്കുകയാണ്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കർഷകർ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ കർഷകസുഹൃത്തുക്കളെയും സാദരം ക്ഷണിക്കുന്നു

English Summary: krishijagran Farmer first program inviting farmers

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds