Updated on: 4 December, 2020 11:18 PM IST
പതിനേഴാം ലോക്  സഭയിലേക്കുള്ള പൊതു തെര‍ഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു. ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23നാണ്. മാർച്ച് 25 ആണ് നാമനിർദേശം സമർപിക്കാനുള്ള അവസാന തീയതി. മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ സുനിൽ അറോറയാണ് തെരഞ്ഞെടുപ്പ്  തീയതികൾ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നു.

ഒന്നാം ഘട്ടം (ഏപ്രിൽ 11ന്) 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങൾ, രണ്ടാം ഘട്ടം (ഏപ്രിൽ 18) 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങൾ, മൂന്നാം ഘട്ടം (ഏപ്രിൽ 23) 14 സംസ്ഥാനങ്ങളിലായി 150 മണ്ഡലങ്ങൾ, നാലാം ഘട്ടം (ഏപ്രിൽ 29) 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങൾ, അഞ്ചാം ഘട്ടം (മേയ് 6) ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങൾ, ആറാം ഘട്ടം (മേയ് 12) ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങൾ, ഏഴാം ഘട്ടം (മേയ് 19) എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങൾ.

രാജ്യത്താകമാനം 90 കോടി വോട്ടർമാരാണുള്ളത്. 8.4 കോടി പുതിയ വോട്ടർമാരുണ്ട്. പുതിയ വോട്ടർമാർക്കായി 1950 എന്ന ടോൾഫ്രീ നമ്പർ ഏർപ്പെടുത്തും..എല്ലായിടത്തും വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തും. വോട്ടിംഗ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രവും ഉൾപ്പെടുത്തും. വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. രാജ്യത്ത് 10 ലക്ഷം പോളിംഗ് ബൂത്തുകളാണുള്ളത്.
English Summary: lok sabha election schedule
Published on: 11 March 2019, 07:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now