മഹാരാഷ്ട്രയിൽ, സ്‌കൂൾ പാഠ്യപദ്ധതിയിൽ കൃഷി ഒരു വിഷയമായി ഉൾപ്പെടുത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചതായി കൃഷി മന്ത്രി അബ്ദുൾ സത്താർ പറഞ്ഞു. ഇത് സംസ്ഥാനത്തെ, വിദ്യാർത്ഥികളെ കൃഷിയിലേക്ക് ആകർഷിക്കാനും, അവർക്ക് കർഷകരെക്കുറിച്ചും കൃഷിയെക്കുറിച്ചും പൊതുവെ ജനങ്ങളെ ബോധവത്കരിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് മഹാരാഷ്ട്ര കൃഷി മന്ത്രി അബ്ദുൾ സത്താർ പറഞ്ഞു.
സംസ്ഥാനത്തെ സ്കൂൾ തലത്തിൽ കൃഷി ഒരു വിഷയമായി ഉൾപ്പെടുത്തുന്നത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട്, വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട് എന്നും, ഇത് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൃഷിയധിഷ്ഠത പാഠ്യപദ്ധതി അന്തിമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കൃഷി മന്ത്രി കൂട്ടിച്ചേർത്തു. ഇത് വിദ്യാർഥികളെ കൃഷിയിലേക്ക് ആകർഷിക്കുന്നതോടൊപ്പം, പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുപ്പം മുതലേ വിദ്യാർത്ഥികൾക്ക് കൃഷിയുടെ അടിസ്ഥാനകാര്യങ്ങളിൽ അറിവ് പകരുന്നതിനാണ് ഈ തീരുമാനം കൊണ്ട് ലക്ഷ്യമിടുന്നത്. 5+3+3+4 എന്ന പുതിയ വിദ്യാഭ്യാസ നയ ഘടനയ്ക്ക് അനുസൃതമായി പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യപ്പെടുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. കൃഷി വകുപ്പിൽ നിന്ന് ഉപകരണങ്ങളുടെ ലഭ്യതയും, കൃഷി വൈദഗ്ധ്യത്തിന്റെയും കാര്യത്തിൽ, എല്ലാ പിന്തുണയും ഉറപ്പുനൽകിയിട്ടുണ്ട്, എന്നും ഈ പുതിയ സംരംഭത്തെക്കുറിച്ച് അദ്ദേഹം വിശദിക്കരിച്ചു.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു സംരംഭമെന്ന നിലയിൽ കൃഷിക്ക് വലിയ സാധ്യതകളുണ്ട്. പാഠ്യപദ്ധതിയുടെ ഭാഗമായി അതിനെക്കുറിച്ച് പഠിക്കുന്നത് വിദ്യാർത്ഥികളെ കൂടുതൽ തൊഴിൽ യോഗ്യരാക്കാൻ സാധിക്കും. എന്നാൽ, അതിലുപരിയായി, കൃഷിയുടെ പ്രാധാന്യം, പ്രശ്‌നങ്ങളും പ്രതിവിധികളും, ബിസിനസ് അവസരങ്ങൾ തുടങ്ങി നിരവധി വശങ്ങളെ കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാൻ ഈ തീരുമാനം കൊണ്ട് സാധിക്കും. ഇത് വിദ്യാർത്ഥികളുടെ സർവതോന്മുഖമായ വികസനത്തിനും കാരണമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ്, സ്റ്റേറ്റ് അഗ്രികൾച്ചർ കൗൺസിൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ സംയുക്ത സമിതിയാണ് സിലബസ് വികസിപ്പിക്കുകയെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് കേസർകർ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മേഖലയിലെ വെല്ലുവിളികൾ പരിഹരിക്കാൻ അഗ്രിടെക്കിന് സാധിക്കും: നീതി ആയോഗ്
Pic Courtesy: AgNet West