കൃഷിക്കാരായും കർഷക തൊഴിലാളികളായും കാർഷിക സംരംഭകരായും മറ്റും കഴിവ് തെളിയിച്ചിട്ടുള്ള ധാരാളം വനിതകൾ നമ്മുടെ സമൂഹത്തിലുണ്ട്. സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നതോടൊപ്പം അടിസ്ഥാന മേഖലയായ കൃഷിയുടെ വികസനത്തിലും പങ്കാളികളായ ഇത്തരത്തിലുള്ള വനിതാരത്‌നങ്ങളോടുള്ള ആദരസൂചകമായി ഒക്ടോബർ 15 രാജ്യവ്യാപകമായി മഹിളാ കിസാൻ ദിവസ് ആയി ആചരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ മഹിളാ കിസാൻ ദിവസ് പരിപാടികൾ ഓൺലൈനായാണ് നടത്തുന്നത്.
The Union Agriculture Ministry celebrated, ‘Mahila Kisan Diwas’ or the Day of Women Agriculturists on October 15 for the first time in India. It is being organized in association with the Ministry of Women and Child Development.This was being done to recognize the contribution of women in agriculture as 80% independent women in India were associated with the farm sector, while women lead 18% of all agricultural households.
മഹിളാ കിസാൻ ദിവസിനോടനുബന്ധിച്ച് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം വനിതകൾക്കായി ഒരു ഓൺലൈൻ മത്സരം സംഘടിപ്പിക്കുന്നു. ചെയ്യേണ്ടത് ഇത്രമാത്രം: കൃഷിയുമായി ബന്ധപ്പെട്ട സ്വന്തം അനുഭവങ്ങൾ മറ്റ് വനിതകൾക്ക് പ്രചോദനാത്മകമായി അവതരിപ്പിക്കുന്ന 3 മിനിറ്റ് ദൈര്ഘ്യമുള്ള ഓഡിയോ /ശബ്ദസന്ദേശം റെക്കോർഡ് ചെയ്ത് കെ വി കെ യുടെ വാട്സ്ആപ്പ് നമ്പറിൽ- 8281757450 ഒക്ടോബർ 15 ന് 12 മണിക്കുള്ളിൽ അയച്ചു തരുക. മികച്ച സന്ദേശം പങ്കു വെക്കുന്ന ആദ്യ മൂന്നു ജേതാക്കൾക്ക് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ എറണാകുളം സിഎംഎഫ്ആർഐ യിലെ ഫാം സ്റ്റോറിൽ നിന്നോ ഫാം ഷോപ്പിയിൽ നിന്നോ ഇഷ്ടമുള്ളവ വാങ്ങാവുന്ന ഗിഫ്റ് വൗച്ചറുകൾ സമ്മാനിക്കുന്നതാണ്.
ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 2000, 1500, 1000 രൂപയുടെ വൗച്ചറുകളായിരിക്കും സമ്മാനിക്കുക.