Updated on: 30 March, 2021 2:22 PM IST
Major changes in employment policy

പുതിയ സാമ്പത്തിക വര്‍ഷം എത്തുന്നതോടെ നിത്യജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ കാര്യങ്ങളിൽ മാറ്റങ്ങളും എത്തുന്നുണ്ട്. പുതിയ തൊഴിൽ നയം നിലവിൽ വരുന്നത് ഏപ്രിൽ ഒന്നു മുതലാണ്.

അടിസ്ഥാന ശമ്പള ഘടന, തൊഴിൽ സമയം തുടങ്ങി വിവിധ മേഖലകളിൽ മാറ്റങ്ങളുമുണ്ട്. ഒപ്പം രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ലയനം പൂര്‍ത്തിയാക്കിയതോടെ ഇടപാടുകാരുടെ പഴയ ചെക്കുബുക്കുകളിൽ പലതും ഏപ്രിൽ ഒന്നോടെ അസാധുവാകും. ഇപിഎഫ് ഉയര്‍ന്ന നിക്ഷേപത്തിന് നികുതി ചുമത്തുന്നതും ഏപ്രിൽ ഒന്നു മുതലാണ്. പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രധാന മാറ്റങ്ങൾ അറിയാം.

തൊഴിൽ നയങ്ങൾ മാറുന്നു

ഏപ്രിൽ ഒന്നു മുതൽ പുതിയ തൊഴിൽ നയം പ്രാബല്യത്തിൽ വരികയാണ് മാറ്റങ്ങളിൽ. ജീവനക്കാരുടെ ജോലി സമയം അടിസ്ഥാന ശമ്പള ഘടന, EPF വിഹിതം തുടങ്ങി പല പ്രധാന രംഗങ്ങളിലും ഒട്ടേറെ മാറ്റങ്ങളാണ് വേജ് കോഡ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അതിൽ പ്രാധാം നിലവിലെ 8 മണിക്കൂറിൽ നിന്ന് പ്രവൃത്തി സമയം 12 മണിക്കൂറായി ഉയർത്താൻ നിര്‍ദേശമുണ്ട്. അധിക സമയത്തിന് ഓവര്‍ ടൈം വ്യവസ്ഥകളോടെ മാത്രമാണിത്.

ജോലി സമയം വർദ്ധിക്കുന്നതിനാൽ സർക്കാർ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കുറച്ചേക്കും എന്ന സൂചനകളുമുണ്ട്. അതുപോലെ മാറുന്ന ശമ്പള ഘടന ജീവനക്കാരുടെ പ്രൊവിഡൻറ് ഫണ്ട് വിഹിതം ഉയര്‍ത്തും. ഉയര്‍ന്ന പിഎഫ് നിക്ഷേപത്തിന് നികുതി ഈടാക്കുന്നതും പുതിയ സാമ്പത്തിക വര്‍ഷം മുതലാണ്. നിക്ഷേപ പരിധി 2.5 ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്

പൊതുമേഖലാ ബാങ്ക് ലയനം; ഈ ചെക്ക് ബുക്കുകൾ അസാധു

ഏപ്രിൽ ഒന്ന് മുതൽ പൊതുമേഖലാ ബാങ്കുകൾ ലയനം പൂര്‍ത്തിയാക്കുന്നതോടെ എട്ടോളം ബാങ്കുകളുടെ ചെക്കുബുക്കുകൾ അസാധുവാകുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകൾ വന്നിരുന്നു.ദേനാ ബാങ്ക്, വിജയ ബാങ്ക്,ആന്ധ്ര ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് തുടങ്ങിയവയുടെ ചെക്ക് ബുക്കുകളാണ് മാറുന്നത്.

പഞ്ചാബ് നാഷണൽ ബാങ്ക് - ഓറിയൻറൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഉപഭോക്താക്കൾക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നൽകിയിട്ടുണ്ട്. 2021 മാർച്ച് 31 വരെയാണ് ചെക്ക്ബുക്ക് കാലാവധി. 

അതേസമയം സിൻഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും പാസ്ബുക്കുകളും 2021 ജൂൺ 30 വരെ ഉപയോഗിക്കാം.

PHONE -9387292552

English Summary: Major changes in employment policy from the new financial year
Published on: 30 March 2021, 01:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now